KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് വൻ ലഹരി വേട്ട; ഒരു കിലോഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

.

കോഴിക്കോട് വൻ ലഹരി വേട്ട. പന്തീരാങ്കാവിൽ ഒരു കിലോഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. ചേലമ്പ്ര സ്വദേശിയായ ആദിൽ ഷാൻ, പള്ളിക്കൽ ബസാർ സ്വദേശി മുഹമ്മദ് ഹർഷൻ, ഐക്കരപ്പള്ളി സ്വദേശി ഫർഹാൻ എന്നിവരാണ് പിടിയിലായത്. കാറിൽ കടത്താൻ ശ്രമിച്ച ഒരു കിലോഗ്രാമിലധികം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. ഇന്ന് രാവിലെ ആറ് മണിയോടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ നടപടി. 

Share news
error: Content is protected !!