അറവ് മാലിന്യ സംസ്ക്കരണശാല സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ബഹുജന റാലിയും ധർണയും നടത്തി
.
നരക്കോട്: മീറോട് മലയിൽ ആരംഭിക്കുന്ന അറവ് മാലിന്യ സംസ്ക്കരണശാല സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ബഹുജന റാലിയും ധർണയും നടത്തി. നരക്കോട് കല്ലാരിമേൽ താഴെയിൽ നിന്നും നൂറുകണക്കിന് പൊതുജനങ്ങൾ അണിനിരന്ന ബഹുജന റാലി നരക്കോട് സെന്ററിൽ എത്തിച്ചേർന്നു. ബഹുജന ധർണ്ണ മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ എം ദാമോദരൻ ഉദ്ഘാടനം ചെയ്തു. മീറോട് മലയെ മാലിന്യ കൂമ്പാരമാക്കാനുള്ള ശ്രമത്തെ തടയുന്നതിന് ബഹുജനങ്ങളെ അണിനിർത്തി ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോവുമെന്ന് എൻ എം ദാമോദരൻ പറഞ്ഞു.

പതിനഞ്ചാം വാർഡ് മെമ്പർ കായംകണ്ടി രാജീവൻ അധ്യക്ഷത വഹിച്ചു. ധർണ്ണയിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായി ഇ. ശ്രീജയ, എം.കെ രാമചന്ദ്രൻ
വി.സി ബീനീഷ്, എൻ.പി ശോഭ എന്നിവർ സംസാരിച്ചു. പതിനാലാം വാർഡ് മെമ്പർ എം പി സുബീറ സ്വാഗതവും എം പി കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു.



