KOYILANDY DIARY.COM

The Perfect News Portal

വടകരയിൽ പുഴയിൽ മത്സ്യബന്ധനത്തിന് പോയ ആൾ മുങ്ങി മരിച്ചു

.

കോഴിക്കോട്: വടകര കൊളാവിപ്പാലത്ത് പുഴയിൽ മത്സ്യബന്ധനത്തിന് പോയ ആൾ മുങ്ങി മരിച്ചു. കൊളാവിപ്പാലം ബീച്ച് ചെറിയാവി സ്വദേശി കുഞ്ഞിക്കണ്ണനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് പുഴയിലെ കണ്ടൽക്കാടുകൾക്കിടയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

 

ഇന്ന് രാവിലെ നാലുമണിയോടെയാണ് കുഞ്ഞിക്കണ്ണൻ പുഴയിലേക്ക് മീൻ പിടിക്കാനായി പോയത്. ആളില്ലാത്ത തോണി ഒഴുകുന്നത് കണ്ട് സംശയം തോന്നിയ ആളുകളാണ് തെരച്ചിൽ നടത്തിയത്. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

 

Share news
error: Content is protected !!