KOYILANDY DIARY

The Perfect News Portal

മലബാർ സുകുമാരൻ ഭാഗവതർ പുരസ്കാരം ആർട്ടിസ്റ്റ് മദനന് സമർപ്പിച്ചു

മലബാർ സുകുമാരൻ ഭാഗവതർ പുരസ്കാരം ആർട്ടിസ്റ്റ് മദനന് സമർപ്പിച്ചു. കൊയിലാണ്ടി: പൂക്കാട് കലാലയം ഏർപ്പെടുത്തിയ മലബാർ സുകുമാരൻ ഭാഗവതർ പുരസ്കാരം സംഗീതജ്ഞൻ കാവും വട്ടം വാസുദേവൻ ആർട്ടിസ്റ്റ് മദനന് സമർപ്പിച്ചു. കലാലയം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ വിജയരാഘവൻ ചേലിയ അദ്ധ്യക്ഷത വഹിച്ചു.
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, യു.കെ.രാഘവൻ, സുനിൽ തിരുവങ്ങൂർ, ശിവദാസ് കാരോളി, ശിവദാസ് ചേമഞ്ചേരി, എം.പ്രസാദ്, വി.വി.മോഹനൻ എന്നിവർ സംസാരിച്ചു.
Advertisements
തുടർന്ന് നടന്ന ഗുരുസ്മരണ, ഗ്രാമീണം സംയുക്ത സമ്മേളനത്തിൽ വിവിധ മേഖലകളിലെ ആചാര്യൻമാരെ ആദരിക്കുകയും കലാലയം മുൻ ജന.സെക്രട്ടറി ഇ.ശ്രീധരൻ മാസ്റ്റർ സ്മാരക എൻഡോവ്മെൻ്റ് കുമാരി അർച്ചനക്ക് സമർപ്പിക്കുകയും ചെയ്തു.