KOYILANDY DIARY

The Perfect News Portal

ഹയർ സെക്കൻഡറി പരീക്ഷാ ഫലം 25 ന്, ജൂലൈ 5 മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും

ഹയർ സെക്കൻഡറി പരീക്ഷാ ഫലം 25 ന്, ജൂലൈ 5 മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. ഒന്നാം വർഷ ഹയർസെക്കൻഡറിയിൽ ചേരാൻ ഉദ്ദേശിക്കുന്ന എല്ലാവർക്കും അവസരം ഉണ്ടാക്കുമെന്നും കഴിഞ്ഞ വർഷമുണ്ടായ 81 അധിക ബാച്ച് ഇത്തവണയും തുടരുമെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. വൈകാതെ സർക്കാർ തലത്തിൽ അതിൻ്റെ ഉത്തരവ് ഉണ്ടാകുമെന്നും താലൂക്ക് തലത്തിൽ ലിസ്റ്റ് ശേഖരിക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.

മൂല്യനിർണയ ക്യാമ്പുകളിൽ പങ്കെടുത്ത അധ്യാപകർക്ക് പണം അനുവദിച്ചില്ലെന്ന ആക്ഷേപം ഇതിനോടകം ഉയർന്നിരുന്നു. എന്നാൽ, ആക്ഷേപത്തിൽ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി. ചിലപ്പോൾ താമസിച്ചാണ് പണം കൊടുക്കാൻ കഴിയാറുള്ളതെന്നും, മുൻപും ഇത്തരത്തിലുള്ള സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.