KOYILANDY DIARY

The Perfect News Portal

കുടുംബശ്രീ ജില്ലാ കലോത്സവം അരങ്ങ് 2023 സംഘടക സമിതി രൂപകരിച്ചു

കുടുംബശ്രീ ജില്ലാ കലോത്സവം അരങ്ങ് 2023 സംഘടക സമിതി രൂപകരിച്ചു. മെയ് 23, 24 തീയ്യതികളിലായാണ് കലോത്സവം നടക്കുന്നത്. കൊയിലാണ്ടി നഗരസഭ ഇ.എം.എസ് ടൌൺ ഹാളിൽ വെച്ച് നടക്കുന്ന സ്റ്റേജ് മത്സരങ്ങളുടെയും മെയ് 20 നു നടക്കുന്ന ഓഫ് സ്റ്റേജ് മത്സരങ്ങളുടെയും നടത്തിപ്പിന്റെ സംഘടക സമിതി ചെയർമാനായി എം എൽ കാനത്തിൽ ജമീലയെയും, വൈസ് ചെയർമാനായി കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കേ്‌പ്പാട്ടിനേയും ജനറൽ കൺവീനർ ആയി കുടുംബശ്രീ ജില്ലാ മിഷൻ കോ – ഓർഡിനേറ്റർ ഡോ. എം സുർജിത്തിനെയും തിരഞ്ഞെടുത്തു. വിവിധ ജനപ്രതിനിധികളെ ഉൾപ്പെടുത്തി വിപുലമായ 201 അംഗ കമ്മിറ്റിയ്ക്കാണു രൂപം നൽകിയത്.
സംഘടക സമിതി രൂപീകരണ യോഗം എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൻ സുധ കിഴക്കേപ്പാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു..
പന്തലായനി ബ്ലോക്ക് പഞ്ചായത്  പ്രസിഡണ്ട് പി ബാബുരാജ്, മേലടി ബ്ലോക്ക് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്, നഗരസഭാ വൈസ് ചെയർമാൻ അഡ്വ കെ സത്യൻ, അരിക്കുളം ഗ്രാമ പഞ്ചായത് പ്രസിഡണ്ട് എ എം  സുഗതൻ, നഗരസഭയുടെ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ മാൻമാരായഇ കെ അജിത്, സി പ്രജില, നിജില പറവകൊടി എന്നിവർ ചടങ്ങിനു ആശംസകൾ നേർന്നു സംസാരിച്ചു.
Advertisements
കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ബിജേഷ് ടി ടി പദ്ധതി അവതരിപ്പിച്ചു. കൊയിലാണ്ടി നഗരസഭാ കുടുംബശ്രീ മെമ്പർ സെക്രട്ടറി ടി കെ ഷീബ, കൊയിലാണ്ടി നഗരസഭാ സൗത്ത് കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൻ കെ കെ വിപിന എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജുമാസ്റ്റർ സ്വാഗതവും നോർത്ത് കുടുംബശ്രീ  ചെയർപേഴ്സൻ ഇന്ദുലേഖ നന്ദിയും പറഞ്ഞു.