KOYILANDY DIARY

The Perfect News Portal

കെ.പി.എസ്.എസ് ലോഗോ പ്രകാശനം ചെയ്തു

കെ.പി.എസ്.എസ് ലോഗോ പ്രകാശനം ചെയ്തു. മെയ് 27, 28 തിയ്യതികളിലായി തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കേരള പരവർ സർവ്വീസ് സൊസൈറ്റി (കെ.പി.എസ്.എസ്) സംസ്ഥാന സമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം കോഴിക്കോട് ജില്ലാ സമ്മേളന വേദിയിൽ വെച്ച് കെ.പി.എസ്.എസ് സംസ്ഥാന പ്രസിഡണ്ട് പി.കെ ശശിധരൻ നിർവ്വഹിച്ചു.
ജില്ലാ സമ്മേളനത്തിൻ്റെ ഉദ്ഘാടനം മുൻ മന്ത്രി സി.കെ.നാണു നിർവഹിച്ചു. ജില്ലാ പ്രസിഡണ്ട് ദാമു കുട്ടോത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ പ്രവർത്തക സമിതിയംഗം ടി.ആർ. സത്യൻ, സംസ്ഥാന സെക്രട്ടറി അഭിമന്യു.എസ്, സംസ്ഥാന ട്രഷറർ രവീന്ദ്രൻ മുട്ടത്തറ, മധു പുഴയരികത്ത്, ജില്ലാ സെക്രട്ടറി അച്യുതൻ ചേളന്നൂർ, കെ.കെ.നാരായണൻ എന്നിവർ ആശംസകളർപ്പിച്ചു. അശോകൻ വള്ളിക്കാട്, ശ്രീജേഷ് വില്ല്യാപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.
Advertisements
പുതിയ ഭാരവാഹികളായി ശ്രീജേഷ് വില്യാപ്പള്ളി (പ്രസിഡണ്ട്), അമ്പാടി ബാബു, ഭാഗ്യനാഥ് വടകര, റീജ അനിൽ (വൈസ് പ്രസിഡണ്ടുമാർ), അച്യുതൻ ചേളന്നൂർ (സെക്രട്ടറി), കരുണാകരൻ വി.വി, ദേവി ഉള്ള്യേരി, നിത്യസുരേഷ് മുചുകുന്ന് (ജോയിൻ്റ് സെക്രട്ടറിമാർ), കെ.കെ.നാരായണൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.