കൊയിലാണ്ടി കോടതി ജീവനക്കാർ ”ബെഞ്ച് ബ്രേക്ക്” കുടുംബസംഗമം സംഘടിപ്പിച്ചു
കൊയിലാണ്ടി: കോടതി ജീവനക്കാരുടെ കൂട്ടായ്മയുടെ ഭാഗമായി Bench Brake എന്ന പേരിൽ കുടുംബസംഗമം സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ ജഡ്ജ് ബിന്ദു കുമാരി വിഎസ് ഉദ്ഘാടനം ചെയ്തു. സബ്ബ് കോർട്ട് ജൂനിയർ സൂപ്രണ്ട് M മനോജ് ആധ്യക്ഷതവഹിച്ചു. കൊയിലാണ്ടി മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ പരിപാടിയിൽ കോഴിക്കോട് ജില്ലാ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് വൈശാഖ് വിഎസ് മുഖ്യാഥിതിയായി.

ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കാർത്തിക കെ, കൊയിലാണ്ടി ബാർ അസോസിയേഷൻ സെക്രട്ടറി വിനോദ് വി.പി, സ്പെഷ് പബ്ലിക് പ്രോസിക്യൂട്ടർ ജെതിൻ പി, JFCM കോടതി കൊയിലാണ്ടി ജൂനിയർ സൂപ്രണ്ട് നാരായമൻ കെകെ, അഡ്വക്കറ്റ് ക്ലാർക്ക് അസോസിയേഷൻ സെക്രട്ടറി അമൃത എൻ എന്നിവർ ആശംസ അർപ്പിച്ചു. ഒർഗനൈസേഷൻ കമ്മിറ്റി കൺവീനർ ദിലീപ് കെ.എം സ്വാഗതവും സ്റ്റാഫ് കൌൺസിൽ സെക്രട്ടറി സുനിൽ ടി നന്ദി പറഞ്ഞു.




