KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഗരസഭ ബജറ്റ്: 135,89,88,013 കോടി വരവ് – 129,99,39,500 കോടി ചിലവ്

135.89,88,013 കോടി വരവ്, 129,99,39,500 കോടി ചിലവ് കൊയിലാണ്ടി നഗരസഭ ബജറ്റ് അവതരിപ്പിച്ചു. കുടിവെള്ളത്തിനും ഭവന പദധതിക്കൂം ഊന്നൽ നൽകുന്ന ബജറ്റിൽ നിരവധി ജനപ്രിയ പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 5.90,48,513 കോടിയുടെ നീക്കിയിരിപ്പ്.
പ്രധാന പ്രഖ്യപനങ്ങളും നിർദ്ദേശങ്ങളും
  • 1. സമ്പൂർണ്ണ നഗര കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിനായി സംസ്ഥാന സർക്കാറിന്റെ കിഫ്ബി പദ്ധതിയിലൂടെയും, അമൃത് പദ്ധതിയിലൂടെയും 143 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും.
  • 2. നടേരി വലിയമലയിൽ നഗരസഭയുടെ ആധുനിക ശ്മശാനം നിർമ്മിക്കുന്ന തിനായി സംസ്ഥാന സർക്കാർ സഹായത്തോടെ 2 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും.
  • 3. കൊയിലാണ്ടി നഗരഹൃദയത്തിൽ നിർമ്മാണം നടക്കുന്ന 21.18 കോടി രൂപ യുടെ ഷോപ്പിംഗ് കോപ്ലക്സിന്റെ ആദ്യഘട്ടം പൂർത്തിയാക്കും.
  • 4. എല്ലാവർക്കും ഭവനം PMAY-LIFE പദ്ധതി പ്രകാരം പുതിയ വീടുകൾക്കും വീടുകളുടെ പൂർത്തീകരണത്തിനുമായി 6 കോടി രൂപ നീക്കിവെക്കുന്നു.
  • 5. നടേരി വലിയമലയിൽ വെറ്റിനറി സർവ്വകലാശാലയുടെ ഓഫ് ക്യാമ്പസ് സ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാറിന്റെയും സർവ്വകലാശാലയുടെയും സഹായത്തോടെ 11 കോടി രൂപയുടെ പദ്ധതിനടപ്പിലാക്കും.
  • 6. നഗരസഭയിലെ വായനാരി തോട്, കൂമൻതോട്, അരീക്കൽ തോട്, പള്ളി പറമ്പ് തോട്, വണ്ണാംതോട്, കോളോത്ത് യോട് എന്നിവ പുനരുജ്ജീവിപ്പി ക്കുന്നതിനും നവീകരിക്കുന്നതിനുമായി 2 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും.
  • 8.നഗരസഭയിലെ സീവേജ് സെജ് മാലിന്യ സംസ്കരണത്തിന് (എസ്. ടി.പി) കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ പദ്ധതി നടപ്പിലാക്കും
  • 8. താലൂക്ക് ആശുപത്രിയിൽ മാലിന ഇല ശുദ്ധീകരണപ്ലാന്റ് (STP) സ്ഥാപിക്കുന്നതിനായി ശുചിത്വമിഷന്റെ സഹായത്തോടെ 1 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും.
  • 9. നഗരത്തിൽ അറവുശാല നിർമ്മിക്കുന്നനായി സർക്കാർ സഹായത്തോടെ 50ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കും. 
  • 10. നഗരസഭയിൽ കുടുംബശ്രീ വ്യവസായ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ 1000 പേർക്ക് തൊഴിൽ നൽകുന്നതിനായി 50 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കും.
  • 11. നടേരി മരുതൂരിൽ കലാ-സാംസ്കാരിക പഠന പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതിന് 25 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കും.
  • 12. കൊയിലാണ്ടി വൊക്കേഷനൽ ഹയർസെക്കണ്ടറി സ്കൂളിൽ മോഡൽ സയൻസ് ലാബ് സ്ഥാപിക്കുന്നതിൽ 25 ലക്ഷം രൂപ നീക്കിവെക്കുന്നു.
  • 13. കൊയിലാണ്ടി മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ ഓപ്പൺ ഓഡിറ്റോറിയം നിർമ്മിക്കുന്നതിനായി 25 ലക്ഷം രൂപ നീക്കിവെക്കുന്നു.
  • 14. പെരുവട്ടൂരിലും, മുത്താമ്പിയിലും പകൽവീടുകൾ സ്ഥാപിക്കുന്നതിനായി 30 ലക്ഷം രൂപ മാറ്റിവെക്കുന്നു. 
  • 15. കോവിൽകണ്ടി, മുഴിക്കുമീത്തൽ ആരോഗ്യ ഉപകേന്ദ്രം കെട്ടിടം നിർമ്മിക്കുന്നതിന് 30 ലക്ഷം രൂപ നീക്കിവെക്കുന്നു.
  • 16. വരകുന്നിൽ ഹൂണാർ ഹബ്ബ്, വർക്ക് നിയർ ഹോം എന്നിവ സ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാർ സഹായത്തോടുകൂടി 1 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും.
  • 17. നടേരി വലിയ മലയിൽ വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിന് അടിസ്ഥാന സൗകര്യമൊരുക്കുന്നതിനായി 25 ലക്ഷം രൂപ നീക്കിവക്കുന്നു.
  • 18. പന്തലായനി ഹയർസെക്കണ്ടറി സ്കൂളിൽ ഓപ്പൺ ഓഡിറ്റോറിയം നിർമ്മിക്കുന്നതിന് 25 ലക്ഷം രൂപ നീക്കിവെക്കുന്നു.
  • 19. പുതിയസ്റ്റാന്റ്, കണയംങ്കോട്, കൊല്ലം, നെല്ല്യാടി, ഹാർബർ പരിസരം എന്നിവിടങ്ങളിൽ വഴിയോര വിശ്രമ കേന്ദ്രം സ്ഥാപിക്കുന്നതിനായി 1 കോടിരൂപ വകയിരുത്തുന്നു
  • 20. MCF സ്ഥാപിക്കുന്നതിന് സ്ഥലം വാങ്ങുന്നതിനായി 1 കോടി രൂപ നീക്കിവെക്കുന്നു.
  • 21. മലിനജല ശുദ്ധീകരണത്തിനായി Septage Treatment Plant with Vehicle വാങ്ങുന്നതിനായി 30 ലക്ഷം രൂപ വകയിരുത്തുന്നു.
  • 22. വരകുന്ന് ശുചിത്വ പഠന പരിശീലന കേന്ദ്രത്തിൽ ബയോപാർക്കിനും അനുബന്ധപ്രവർത്തനങ്ങൾക്കുമായി KSWMP, SBM പദ്ധതിയിൽ ഉൾപ്പെടുത്തി 1 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും.
  • 23. നഗരമാലിന്യ സംസ്കരണത്തിനും ഹരിതകർമ്മസേനക്കുമായി വാഹനങ്ങൾ വാങ്ങുന്നതിന് നഗരസഞ്ചയനിധിയിലുൾപ്പെടുത്തി 50 ലക്ഷം രൂപ വകയിരുത്തുന്നു.
  • 24. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കാർഷിക സംരംഭകരുടെ നേതൃത്വത്തിൽ ഇളനീർ പാർലറുകൾ സ്ഥാപിക്കുന്നതിനായി 10 ലക്ഷം രൂപ വകയിരുത്തുന്നു.
  • 25. താലൂക്ക് ഹോമിയോ ആശുപത്രി നവീകരണത്തിനും ചുറ്റുമതിൽ നിർമ്മിക്കു ന്നതിനുമായി 30 ലക്ഷം രൂപ വകയിരുത്തുന്നു.
  • 26. കൊല്ലം -GLPSന് കെട്ടിടം നവീകരിക്കുന്നതിനായി 25 ലക്ഷം രൂപ വകയിരു ത്തുന്നു.
  • 27. കൊയിലാണ്ടി ഫിഷറീസ് യു.പി. സ്കൂൾ നവീകരണത്തിനായി 10 ലക്ഷം രൂപ വകയിരുത്തുന്നു.
  • 28. മരുതൂർ ഗവ.എൽ.പി. സ്കൂൾ നവീകരണത്തിനായി 10 ലക്ഷം രൂപ നീക്കിവെക്കുന്നു.
Advertisements
  • 29. കണയംങ്കോട് – കണ്ടൽ മ്യൂസിയം – നെല്ല്യാടി – ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന് സർക്കാർ സഹായത്തോടെ പദ്ധതികൾ നടപ്പിലാക്കും.
  • 30. കുടുംബശ്രീ വിപണനകേന്ദ്രം വിപുലീകരിച്ച് കുടുംബശ്രീ രജത ജൂബിലി – കെട്ടിട നിർമ്മാണത്തിനായി 50 ലക്ഷം രൂപ വകയിരുത്തുന്നു.
  • 31. നഗരസഭയിലെ മുഴുവൻ അംഗൻവാടികളും (ക്രാഡിൽ) സ്മാർട്ട് അംഗനവാടികളാക്കുന്നതിന് 25 ലക്ഷം രൂപ വകയിരുത്തുന്നു.
  • 32. മുഴുവൻ അംഗൻവാടികളിലും ശിശുസൗഹൃദ ടോയ്ലറ്റുകൾ നിർമ്മിക്കുന്നതിനായി 30 ലക്ഷം രൂപ വകയിരുത്തുന്നു.
  • 33. വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിനും സർഗ്ഗശേഷികൾ വികസിപ്പിക്കുന്നതിനും “ദിശ” പദ്ധതി നടപ്പിലാക്കുന്നതിനായി 10 ലക്ഷം രൂപ വകയിരുത്തുന്നു.
  • 34. 1 മുതൽ 7 വരെയുള്ള വിദ്യാർത്ഥികൾക്കുള്ള ഗുഡ് മോർണിംഗ് ഇടവേള ഭക്ഷണവിതരണം  പദ്ധതിക്കായി 25 ലക്ഷം രൂപ വകയിരുത്തുന്നു.
  • 35. പ്രവാസികൾക്ക് തൊഴിൽ സംരംഭം ആരംഭിക്കുന്നതിനായി 20 ലക്ഷം രൂപ വകയിരുത്തുന്നു.
  • 36. നഗരത്തിലെ കടൽ പുഴയോര ടൂറിസം പദ്ധതിയെ കുറിച്ച് സാധ്യതാപഠനം നടത്തുന്നതിനും DPR തയ്യാറാക്കുന്നതിനുമായി 5 ലക്ഷം രൂപ വകയിത്തുന്നു.
  • 37. നഗരസഭ റോഡുകളുടെ ജംഗ്ഷനുകൾ സൗന്ദര്യവൽക്കരിക്കുന്നതിനും റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ ഒരുക്കുന്നതിനുമായി 10 ലക്ഷം രൂപ വകയിരുത്തുന്നു.
  • 38. പ്രാദേശിക, പാരമ്പര്യകലകളുടെയും കലാകാരന്മാരുടെയും വിവര ശേഖരണം നടത്തി ഡാറ്റാബാങ്ക് തയ്യാറാക്കുന്നതിനായി 2 ലക്ഷം രൂപ വകയിരുത്തുന്നു.
  • 39. മഞ്ഞളാട് കുന്നിലെ നഗരസഭ ഗ്രൗണ്ടിൽ വോളിബോൾ യോഗ കോർട്ടുകൾ ഒരുക്കുന്നതിനും ഫുട്ബോൾ ഗ്രൗണ്ടാക്കി മാറ്റുന്നതിനും പ്രാഥമികമായി 10 ലക്ഷം രൂപ വകയിരുത്തുന്നു.
  • 40. മണക്കുളങ്ങര സ്റ്റേഡിയം നവീകരിക്കുന്നതിനും, സ്റ്റേഡിയത്തിനോട് അനുബന്ധിച്ച് Walking Path ഒരുക്കുന്നതിനുമായി 10 ലക്ഷം രൂപ വകയിരുത്തുന്നു.
  • 41. അതിഥി തൊഴിലാളികളുടെ ഡാറ്റ ശേഖരിക്കുന്നതിനും താമസസ്ഥലങ്ങളിൽ ശുചിത്വം ഉറപ്പുവരുത്തുന്നതിനുമായി 2 ലക്ഷം രൂപ നീക്കിവെക്കുന്നു.
  • 42. വിശപ്പുരഹിത നഗരം പദ്ധതി നടപ്പിലാക്കുന്നതിനായി 5 ലക്ഷം രൂപ നീക്കിവെയ്ക്കുന്നു.
  • 43. വിധവകൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിനും സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമായി 10 ലക്ഷം രൂപ അനുവദിക്കുന്നു.
  • 45. “മാലാഖ കൂട്ടം” നഗരസഭയിലെ പരിശീലനം നേടിയ നഴ്സിംഗ് വിദ്യാർത്ഥികളെയും ലാബ് ടെക്നീഷ്യൻമാരെയും ഉൾപ്പെടുത്തി വിവിധ ആരോഗ്യകേന്ദ്രങ്ങളിൽ സേവനം ഉറപ്പുവരുത്തിന് 5 ലക്ഷം വകയിരുത്തുന്നു. 
  • 46. നഗരത്തെ സമ്പൂർണ്ണ വയോസൗഹൃദ നഗരസഭയാക്കുന്നതിന് പുളിയഞ്ചേരി, കോമത്തുകര, കാവുംവട്ടം, ഒറ്റക്കണ്ടം, പന്തലായനി, കുറുവങ്ങാട്, പെരുവട്ടൂർ, അറുവയൽ എന്നിവിടങ്ങളിൽ കുടുംബശ്രീയുടെ സഹകരണത്തോടെ വയോക്ലബുകൾ രൂപം നൽകുന്നതിനായി 10 ലക്ഷം രൂപ വകയിരുത്തുന്നു.
  • 47. സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി ശബ്ദമുയർത്താൻ കഴിയാത്ത അതിദരിദ്രർക്കായി അവരുടെ ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിനായി 25 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കും.
  • 48. വരകുന്ന് എസ്.സി ശ്മശാനം നവീകരിക്കുന്നതിനായി 5 ലക്ഷം രൂപ വകയിരുത്തുന്നു.
  • 49. എസ്.സി കോളനികളുടെ നവീകരണത്തിനും ഭൗതിക സാഹചര്യം ഉയർത്തുന്നതിനുമായി 50 ലക്ഷം വകയിരുത്തുന്നു.
  • 50. വൃക്ക-ക്യാൻസർ, ജീവിതശൈലീരോഗ നിർണ്ണയത്തിനായി ജീവതാളം സുകൃതം ജീവിതം പദ്ധതിക്ക് 5 ലക്ഷം രൂപ വകയിരുത്തുന്നു.
  • 51. ആരോഗ്യമുള്ള വാർദ്ധക്യം പദ്ധതിക്ക് വയോമിത്രം വിപുലീകരണത്തിനായി 15 ലക്ഷം രൂപ വകയിരുത്തുന്നു.
  • 52. സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കാര്യക്ഷമമാക്കുന്നതിന് അടുക്കളകൾ നവീകരിക്കുന്നതിനായി 25 ലക്ഷം രൂപ വകയിരുത്തുന്നു.
  • 53. സ്കൂളുകളുടെ ടോയ്ലറ്റ് നിർമ്മാണത്തിനും നവീകരണത്തിനുമായി 25 ലക്ഷം രൂപ നീക്കി വെക്കുന്നു.
  • 54. മുഴുവൻ സ്കൂളുകളിലും ശുദ്ധജലം ഒരുക്കുന്നതിനായി 10 ലക്ഷം രൂപ നീക്കി വെക്കുന്നു. 
  • 55. ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള ഗ്രന്ഥശാലകൾക്ക് കെട്ടിട നിർമ്മാണത്തിന് 25 ലക്ഷം രൂപയും ടോയ്ലറ്റിന് 15 ലക്ഷവും ഫർണ്ണിച്ചറുകൾ നൽകുന്നതിന് 10 ലക്ഷം രൂപയും വകയിരുത്തുന്നു.
  • 57. താലൂക്ക് ആശുപ്രതിയിൽ പെയിന്റിംഗ് മറ്റ് നിർമ്മാണപ്രവർത്തനത്തിനുമായി 25 ലക്ഷം രൂപ വകയിരുത്തുന്നു.
  • 58. താലൂക്ക് ആശുപത്രിയിൽ HMC ഓഫീസ്, മീറ്റിംഗ് ഹാൾ എന്നിവ ഒരുക്കുന്നതിന് 10 ലക്ഷം രൂപ വകയിരുത്തുന്നു.
  • 59. മുഴുവൻ സ്കൂളുകളിലും ജൈവ വൈവിധ്യ ക്ലബ്ബുകൾ രൂപീകരിച്ച് ജൈവ വൈവിധ്യ ഉദ്യാനങ്ങൾ നിർമ്മിക്കുന്നതിന് 5 ലക്ഷം രൂപ നീക്കിവെക്കുന്നു.
  • 60. തുടർവിദ്യാഭ്യാസ പദ്ധതി വിപുലപ്പെടുത്തുന്നതിനായി സാക്ഷരതാ കേന്ദ്രങ്ങളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് 5 ലക്ഷം രൂപ വകയിരുത്തുന്നു.
  • 61. “നിർഭയ” സ്കൂൾ വിദ്യാർത്ഥിനികൾക്ക് കായിക പ്രതിരോധ പരിശീലനത്തിനായി 10 ലക്ഷം രൂപ നീക്കിവെക്കുന്നു.
  • 62. സ്കൂൾ വിദ്യാർത്ഥികൾക്ക് വിവിധ വിഷയങ്ങളിൽ ബോധവൽക്കരണത്തി നായി 2 ലക്ഷം രൂപ നീക്കിവെക്കുന്നു.
  • 63.സ്കൂളുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് 15 ലക്ഷം രൂപ വകയിരുത്തുന്നു.
  • 64. നഗരത്തിലെത്തുന്ന തൊഴിലന്വേഷകർക്കായി എംപ്ലോയ്മെന്റ് ഫെസിലിറ്റേഷൻ സെന്ററുകൾ ആരംഭിക്കുന്നതിനും തൊഴിൽ മേളകൾ നടത്തുന്നതിനുമായി 5 ലക്ഷം രൂപ വകയിരുത്തുന്നു.
  • 65. വീടുകളിലും സ്ഥാപനകളിലും സേവനങ്ങൾ എത്തിക്കുന്നതിനായി സേവന സംരംഭ ഗ്രൂപ്പിനായി  5 ലക്ഷം രൂപ വകയിരുത്തുന്നു.
  • 66. ജലബജറ്റും  ജലസുരക്ഷാപ്ലാനും തയ്യാറാക്കുന്നതിനും കുടിവെള്ള പരിശോധനക്കുമായി 2 ലക്ഷം രൂപ വകയിരുത്തുന്നു.
  • 67. പാർശ്വവൽക്കരിക്കപ്പെട്ടവർക്കും അവശതയനുഭവിക്കുന്നവർക്കും സേവനങ്ങൾ വീടുകളിലെത്തിക്കുന്നതിനായി വാതിൽപ്പടി സേവനം പദ്ധതിക്കായി 5 ലക്ഷം രൂപ വകയിരുത്തുന്നു.
  • 68. നഗരസഭ സേവനങ്ങളും പദ്ധതികളും ജനങ്ങളുടെ അറിവിലേക്കെത്തിക്കു ന്ന് പ്രത്യേകം ആപ്പിനായി 2 ലക്ഷം രൂപ വകയിരുത്തുന്നു.
  • 70. താലൂക്ക് ആശുപത്രിയിലേക്ക് പുതിയ ബെഡ്ഷീറ്റുകൾക്കും അനുബന്ധ സാധനങ്ങളും വാങ്ങുന്നതിനുമായി 25 ലക്ഷം രൂപ വകയിരുത്തുന്നു
  • 71. കൗമാരക്കാരായ പെൺകുട്ടികളും സ്ത്രീകളും നേരിടുന്ന അനീമിയ – Hbയുടെ അളവ് വർദ്ധിപ്പിക്കുന്നതിനായും പരിശോധനക്കും  പോഷകാഹാരപദ്ധതിക്കുമായി 5 ലക്ഷം രൂപ വകയിരുത്തുന്നു.
  • 72. സ്ത്രീകളുടെ തൊഴിൽ – വരുമാനം വർദ്ധിപ്പിക്കുന്നതിന്  തൊഴിൽ സംരംഭങ്ങൾ – ലേബർ ബാങ്ക് – പ്രത്യേക വിപണന കേന്ദ്രങ്ങൾ എന്നിവ ആരംഭിക്കുന്നതിന് ധനകാര്യസ്ഥാപനങ്ങളുടെ സഹകരണത്തോടെ 50 ലക്ഷം രൂപ വകയിരുത്തുന്നു.
  • 73. ‘പെണ്ണിടം’ വുമൺ ഫെസിലിറ്റേഷൻ സെന്റർ വിപുലീകരണത്തിനായി 5 ലക്ഷം രൂപ വകയിരുത്തുന്നു.
  • 74. പട്ടികജാതി കോളനികളിൽ,
  • വിവിധ ആവശ്യങ്ങൾക്കായി ഹെൽപ്പ് ഡസ്ക് സ്ഥാപിക്കുന്നതിനായി 2 ലക്ഷം രൂപ വകയിരുത്തുന്നു.
  • 75. മുഴുവൻ അംഗൻവാടികളിലും കുടിവെള്ളമെത്തിക്കുന്നതിന് 25 ലക്ഷം രൂപ വകയിരുത്തുന്നു.