KOYILANDY DIARY

The Perfect News Portal

കോളിയോട്ട് മാധവൻ അനുസ്മരണം നടത്തി

കോളിയോട്ട് മാധവൻ അനുസ്മരണം നടത്തി. പേരാമ്പ്ര: സഹൃദയ വേദി മുൻപ്രസിഡണ്ടും സാഹിത്യകാരനും ആയിരുന്ന കോളിയോട്ട് മാധവൻ്റ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് സഹൃദയ വേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണം നടത്തി.

പരിപാടിയുടെ ഉദ്ഘാടനം എരവട്ടൂർ ബാലകൃഷ്ണൻ നിർവഹിച്ചു. മഹിമ രാഘവൻ നായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിജയൻ ആവള, അഷ്റഫ് കല്ലോട്, ഗംഗാധരൻ കല്ലാട്ട്, മുരളി കാളമ്പത്ത് എന്നിവർ സംസാരിച്ചു.