KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി എസ്.എൻ.ഡി.പി. കോളജിൽ സീറ്റുകൾ ഒഴിവ്

കൊയിലാണ്ടി: ആർ ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാം വർഷ ബിരുദ ക്ലാസ്സുകളിൽ ബി.എസ്.സി കെമിസ്ട്രി, ഫിസിക്സ് ക്ലാസ്സുകളിൽ എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് സംവരണം ചെയ്ത സീറ്റുകളും ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.കോം, ബി.ബി.എ ക്ലാസ്സുകളിൽ എസ്.ടി വിഭാഗത്തിന് സംവരണം ചെയ്ത ഏതാനും സീറ്റുകളും ഒഴിവുണ്ട്.

 

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്ത അർഹരായ വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഒക്ടോബർ 11ാം തിയ്യതിക്കുള്ളിൽ കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിക്കുന്നു.