KOYILANDY DIARY

The Perfect News Portal

KMCEU (CITU) അനുമോദന സദസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി:  KMCEU (CITU) കൊയിലാണ്ടി നഗരസഭാ യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യർത്ഥികൾക്ക് അനുമോദന സദസ്സ് സംഘടിപ്പിച്ചു. കൊയിലാണ്ടി ഇ.എം.എസ് സ്മാരക ടൗൺഹാളിൽ നടത്തിയ പരിപാടിയിൽ 2019 ലെ USS സ്കോളർഷിപ്പ് നേടിയ ആൻ മരിയ D/o. യേശുദാസ്, ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്സ് മത്സരത്തിൽ സബ്ജില്ലയിലേക്ക് തിരഞ്ഞെടുത്ത അഹന ഭരതിനും ഉപഹാരം നൽകി ആദരിച്ചു.
KMCEU (CITU) ജില്ലാ പ്രസിഡന്റ് എം. മോഹനൻ പരിപാടി ഉദ്ഘടനം ചെയ്തു. കുട്ടികൾക്ക് ഉപഹാര സമർപ്പണവും നടത്തി. പ്രസിഡന്റ് ശശി കീഴരിയൂർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നഗരസഭ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെപി രമേശൻ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെഎം പ്രസാദ്, ഷീബ ടി കെ, ഷീജ എന്നിവരും, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ കെ അശോകൻ, എൻ. കെ. രവി ആശംസകൾ നേർന്നു. യൂണിറ്റ് സെക്രട്ടറി സുരേന്ദ്രൻ കുന്നോത്ത് സ്വാഗതവും ഖജാൻജി പങ്കജാക്ഷൻ എൻ. കെ. നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *