KOYILANDY DIARY

The Perfect News Portal

കേരള ഫയർ സർവീസ് അസ്സോസിയേഷൻ (KFSA) കൊയിലാണ്ടി യൂണിറ്റ് സമ്മേളനം

കൊയിലാണ്ടി: കേരള ഫയർ സർവീസ് അസ്സോസിയേഷൻ (KFSA) കൊയിലാണ്ടി യൂണിറ്റ് സമ്മേളനം നടന്നു. സംസ്ഥാന കമ്മിറ്റി ട്രഷറർ പ്രണവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ്  പ്രസിഡണ്ട് സിജിത്ത് സി പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കംകുറിച്ചത്.  സിജിത് സി അധ്യക്ഷത വഹിച്ചു.
മേഖല പ്രസിഡണ്ട് ധനേഷ്, വൈസ് പ്രസിഡണ്ട് നിഖിൽ മല്ലശ്ശേരി എന്നിവർ സന്നിഹിതരായിരുന്നു. ഷിജു ടി പി പ്രവർത്തന റിപ്പോർട്ടും ട്രഷറര്‍ നിധി പ്രസാദ്‌ ഇ എം വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. റിട്ടെണിങ്‌ ഓഫീസർ പ്രദീപിന്റെ നേതൃത്തത്തിൽ പുതിയ യൂണിറ്റ് തെരഞ്ഞെടുപ്പ് നടന്നു.
ഭാരവാഹികളായി സിജിത് സി (പ്രസിഡണ്ട്), അനൂപ് (കൺവീനർ), അരുൺ എസ് (ട്രഷറർ),  എന്നിവരെ തെരെഞെടുത്തു. മേഖല കമ്മിറ്റിയിലേക്ക് ഷിജു ടി പി, സിജിത് എന്നിവരെ തെരെഞെടുത്തു. സ്റ്റേഷൻ ഓഫീസർ ആനന്ദൻ സിപി, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രമോദ് പി കെ എന്നിവർ ആശംസകൾ അറിയിച്ചു. ഷിജു ടി പി സ്വാഗതം പറഞ്ഞു.