KOYILANDY DIARY

The Perfect News Portal

കാൻസർ ബോധവൽക്കരണ ക്ലാസ്സ് നടത്തി

കൊയിലാണ്ടി: ആർ ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി. യോഗം ആർട്സ് കോളേജിലെ NSS യൂണിറ്റുകളുടെ നേതൃത്വത്തിൽ കൊല്ലം കുന്ന്യോറമല നിവാസികൾക്കുവേണ്ടി ബ്രസ്റ്റ് ക്യാൻസർ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. കണ്ണൂരിലെ മലബാർ ക്യാൻസർ കെയർ സൊസൈറ്റിയുമായി സഹകരിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ഡോ. ഹർഷ ഗംഗാധരൻ ക്ലാസ്സിന് നേതൃത്വം വഹിച്ചു. പ്രസ്തുത മീറ്റിംഗിൽ NSS പ്രോഗ്രാം ഓഫീസർ ഡോ. വി.എസ് അനിത സ്വാഗതവും പ്രോഗ്രാം ഓഫീസർ ഡോ. മെർലിൻ നന്ദിയും പറഞ്ഞു.