KOYILANDY DIARY

The Perfect News Portal

കെ സി ഇ യു കൊയിലാണ്ടി ഏരിയാ സമ്മേളനം നടത്തി

കെ സി ഇ യു കൊയിലാണ്ടി ഏരിയാ സമ്മേളനം നടത്തി. സംഘടനയുടെ മുൻ ജില്ലാ സെക്രട്ടറി എം.ബാലകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സജീവൻ സി.കെ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഇ.പി രാഗേഷ് രക്തസാക്ഷി പ്രമേയവും, സുനിത കെ.എം അനുശോചന പ്രമേയവും, ഏരിയ സെക്രട്ടറി ബിജയ് റിപ്പോർട്ടും അവതരിപ്പിച്ചു.

ജില്ലാ സെക്രട്ടറി എം.കെ.ശശി, മനോജ്.പി.വി, ഗിരീഷ് കുമാർ.എൻ, പ്രബിത, അനീഫ തുടങ്ങിയർ സംസാരിച്ചു. സി.പ്രഭാകരൻ സ്വാഗതം പറഞ്ഞു.