KOYILANDY DIARY

The Perfect News Portal

പക്ഷികൾക്ക് ദാഹജലമൊരുക്കി കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം ബാലവേദി പ്രവർത്തകർ

ചേമഞ്ചേരി: പക്ഷികൾക്ക് ദാഹജലമൊരുക്കി കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം ബാലവേദി പ്രവർത്തകർ. പത്തിടങ്ങളിലായിട്ടാണ് ബാലവേദി പ്രവർത്തകർ കുടിനീർപ്പാത്രങ്ങൾ സ്ഥാപിച്ചത്. ഇവയുടെ സംരക്ഷണം, ആവശ്യമായ തുടർപ്രവർത്തനങ്ങൾ എന്നിവയും ബാലവേദി പ്രവർത്തകർ ചെയ്യും.

ബോധി ബാലവേദി യൂണിറ്റ് ഭാരവാഹികളായ ദേവാംഗ്, അയന എന്നിവർ പദ്ധതിക്ക് നേതൃത്വം നൽകി. സുനിൽ തിരുവങ്ങൂർ ഉദ്ഘാടനംചെയ്തു. ഗ്രന്ഥാലയം പ്രസിഡണ്ട് ഡോ. എൻ.വി. സദാനന്ദൻ, സെക്രട്ടറി വിപിൻ ദാസ് എന്നിവർ സംസാരിച്ചു.