അധ്യാപകർക്കായി കെ-ടെറ്റ് ഓറിയൻ്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു
.
വടകര: കെ.പി.എസ്.ടി.എ. വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
സർവീസിലുള്ള അധ്യാപകർക്കായി കെ-ടെറ്റ് ഓറിയൻ്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.
കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡണ്ട് പി.കെ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് സി. സബിന അധ്യക്ഷത വഹിച്ചു. ലേണേഴ്സ് ഹബ് ഫൗണ്ടറായ സുസ്മിത രജീഷ് ഓറിയൻ്റേഷൻ പ്രോഗ്രാമിന് നേതൃത്വം നൽകി. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്മാൻ സ്വാഗതവും ട്രഷറർ ടി.വി. രാഹുൽ നന്ദിയും പറഞ്ഞു.



