KOYILANDY DIARY

The Perfect News Portal

പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണമെന്ന് ജോയിൻ്റ് കൗൺസിൽ സമ്മേളനം

പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണമെന്ന് കൊയിലാണ്ടി മേഖല ജോയിൻ്റ് കൗൺസിൽ സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. കൊയിലാണ്ടി മുനിസിപ്പൽ ടൗൺഹാളിൽ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ടി എം സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജയപ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു .സംസ്ഥാന കൗൺസിൽ അംഗങ്ങളായ സിപി മണി, അനിൽ ചുക്കോത്, കെ.ആർ.ഡി.എസ്.എ ജില്ലാ സെക്രട്ടറി അഖിലേഷ് എന്നിവർ സംസാരിച്ചു.
സംസ്ഥാനത്തെ മികച്ച തഹസിൽദാർക്കുള്ള സർക്കാർ അവാർഡ് നേടിയ സംസ്ഥാന കൗൺസിൽ അംഗം സിപി മണിയെ സമ്മേളനത്തിൽ ഉപഹാരം നൽകി അനുമോദിച്ചു.
പുതിയ ഭാരവാഹികളായി എസ് ഷോളി (പ്രസിഡണ്ട്) മേഘനാഥ് കെ കെ (സെക്രട്ടറി), ശരത് രാജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
Advertisements