KOYILANDY DIARY

The Perfect News Portal

ജീവതാളം വാർഡ് തല സ്ക്രീനിംഗ് ടെസ്റ്റും ക്യാമ്പും സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ, വാർഡ് 20, ജീവതാളം പദ്ധതിയുടെ സ്ക്രീനിംഗ് ടെസ്റ്റും ക്യാമ്പും സംഘടിപ്പിച്ചു. എൻ എസ് ഗ്രന്ഥാലയത്തിൽ നടന്ന പരിപാടി വാർഡ് കൗൺസിലർ എൻ എസ് വിഷ്ണു ഉദ്ഘാടനം ചെയ്തു. അരിക്കുളം FHSC സൂപ്പർവൈസർ ബീന (PHN) പദ്ധതി വിശദീകരണം നടത്തി.
MLSP ആതിര, മേഘ, അർച്ചന, JPHN ആതിര, ആശ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, ക്ലസ്റ്റർ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ക്യാമ്പിൽ അംഗങ്ങൾക്കുളള കാർഡ് വിതരണവും നടത്തി. JHI പ്രീത സ്വാഗതം പറഞ്ഞു.