KOYILANDY DIARY

The Perfect News Portal

ഒറവിങ്കൽ ഭഗവതീ ക്ഷേത്രത്തിൽ ശനിയാഴ്ച വലിയവിളക്ക്

അരിക്കുളം: ശ്രീ ഒറവിങ്കൽ ഭഗവതീ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായുള്ള വലിയ വിളക്ക് 04ന് ശനിയാഴ്ച നടക്കും. കാലത്ത് പള്ളിവേട്ട ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് പടിഞ്ഞാറെ നടവഴി വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ഉച്ചക്ക് അരീക്കുന്ന് വിഷ്ണു ക്ഷേത്രം കുളത്തിൽ നടക്കുന്ന കുളിച്ചാറട്ടിന് ശേഷം ക്ഷേത്രത്തിൽ എത്തിചേരുന്നു.
തുടർന്ന് കരുള്ളേരിയിൽ അവകാശ വരവ് ക്ഷേത്രസന്നിധിയിൽ എത്തി ചേരും. തുടർന്ന് വിവിധ പ്രദേശങ്ങളിൽ നിന്നും. ആഘോഷ വരവുകൾ ക്ഷേത്രത്തിൽ എത്തിചേരുന്നു. തുടർന്ന് ഗണപതി എഴുന്നള്ളത്ത്, തൃത്തായമ്പക. സദനം രാമകൃഷ്ണൻ, സദനം സുരേഷ്,
കലാമണ്ഡലം സനൂപ് എന്നിവർ അവതരിപ്പിക്കുന്ന തൃത്തായമ്പക. ഈടും കൂറ് സദനം രാജേഷ്
മാരാരുടെ പ്രമാണത്തിൽ 60 ൽ പരം വാദ്യ കലാകാരൻമാർ അണിനിരക്കുന്ന
പഞ്ചാരിമേളത്തോടുകൂടി മുല്ലക്കാപ്പാട്ടിന് എഴുന്നള്ളിപ്പ്.
Advertisements
മാർച്ച് 5 ന് വൈകുന്നേരം കല്ലൂർ ഉണികൃഷ്ണമാരാരുടെ പ്രമാണത്തിൽ 101 വാദ്യ കലാകാരൻമാർ
അണിനിരക്കുണ പാണ്ടിമേളം, ഈടും കൂറ് കരിമരുന്ന് പ്രയോഗം.കുളിച്ചാറാട്ട്, കോലം വെട്ട് എന്നിവയോടു കൂടി ഉത്സവം
സമാപിക്കും.