KOYILANDY DIARY

The Perfect News Portal

ഗേൾസ് സ്കൂളിന് സമീപം ഫൂട്ട് ഓവർ ബ്രിഡ്ജിന് അനുമതിക്കായി ഇടപെടും

കൊയിലാണ്ടി: ഗേൾസ് സ്കൂളിന് സമീപം ഫൂട്ട് ഓവർ ബ്രിഡ്ജിന് അനുമതിക്കായി ഇടപെടുമെന്ന്  പിഎസി ചെയർമാൻ പി.കെ കൃഷ്ണദാസ് പറഞ്ഞു. കൊയിലാണ്ടി ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ പരിസരം സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ധേഹം. രണ്ടായിരത്തിൽ അധികം കുട്ടികൾ ദിവസേന റെയിൽവേ ട്രാക്ക് ക്രോസ് ചെയ്യുന്ന സ്ഥലത്തെ അപകടാവസ്ഥ അദ്ദേഹം നേരിൽകണ്ട് ബോധ്യപ്പെട്ടു. ഇവിടെ വളരെ പെട്ടന്ന് ഫൂട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കാനായുള്ള റെയിൽവെയുടെ അനുമതി വാങ്ങാൻ ഇടപെടലുകൾ നടത്തുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
കൊയിലാണ്ടി നഗരസഭയും സ്ഥലം എം.എൽ.എ.യും വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട്  ഓവർ ബ്രിഡ്ജ് നിർമിക്കാൻ ആവശ്യമായ നടപടികളുമായി മുന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ടു. വർഷങ്ങളുടെ പഴക്കമുള്ള ആവശ്യമാണ്  ഇവിടുത്തെ ഫൂട്ട് ഓവർ ബ്രിഡ്ജ് എന്നത്. റെയിൽവേയുടെ ഭാഗത്ത് നിന്നുള്ള സഹകരണം ലഭിക്കും എന്ന് ഉറപ്പ് കിട്ടിയ സാഹചര്യത്തിൽ എം.എൽ.എ. അടിയന്തരമായി സർവ്വകക്ഷി യോഗം വിളിച്ചു വിഷയം ചർച്ച ചെയ്യണം എന്ന് ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ബി ജെ പി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്സ്. ആർ ജയ്കിഷ്, സ്റ്റേറ്റ് കൗൺസിൽ മെമ്പർ വായനാരി വിനോദ് , ജില്ല കമ്മറ്റി അംഗങ്ങളായ എ.പി രാമചന്ദ്രൻ അഡ്വ.വി. സത്യൻ, മണ്ഡലം ജന സെക്രട്ടറി കെ.വി സുരേഷ്, മാധവൻ ഒ എന്നിവർ അദ്ധേഹത്തോടൊപ്പം ഉണ്ടായിരുന്നു.