KOYILANDY DIARY

The Perfect News Portal

ലഹരി മാഫിയയെ അമർച്ച ചെയ്യാൻ പൊതുസമൂഹം ഒരുമിക്കണം: ഡി.വൈ.എസ്.പി. കെ. എസ്. ഷാജി

കൊയിലാണ്ടി: ലഹരി മാഫിയയെ അമർച്ച ചെയ്യാൻ പോലീസിനൊപ്പം പൊതുസമൂഹം ഒരുമിക്കണമെന്ന് വടകര നർകോട്ടിക് സെൽ ഡി.വൈ.എസ്.പി. കെ. എസ്. ഷാജി പറഞ്ഞു. ലഹരിക്കെതിരെ ബോധവൽക്കരണം ഉണർത്തുന്നതിന്റെ ഭാഗമായി ഒരുക്കിയ തരംഗം എന്ന ഹ്രസ്വ ചിത്രത്തിന്റെ റിലീസിങ് നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചൂട്ട് കലാ സാംസ്‌കാരിക വേദിയാണ്  ഓട്ടൻ തുള്ളൽ പശ്ചാത്തലമാക്കി ലഹരിക്കെതിരെ ശക്തമായ സന്ദേശം നൽകുന്ന ചിത്രം ഒരുക്കിയത്.
കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കൂടിയായ ഒ. കെ. സുരേഷ് രചന നിർവഹിച്ച ചിത്രം സംവിധാനം ചെയ്തത് ഷാജി പയ്യോളിയാണ്. എഡിറ്റിങ് ഷിജു പൈതോത്. ക്യാമറ ഷാജി രാഘവ്. രമേഷ് റെറ്റിന. ഇതോടനുബന്ധിച്ചു ബോധവൽക്കരണ മ്യൂസിക്കൽ ആൽബവും പുറത്തിറക്കി. ആൽബത്തിന്റെ പ്രകാശനം മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ പി. അനിൽ നിർവഹിച്ചു.
കൊയിലാണ്ടി ഗവ.ഗേൾസ്  ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ കൊയിലാണ്ടി എസ്.ഐ. എം. എൽ. അനൂപ് അധ്യക്ഷനായി.അഡിഷണൽ എസ്. ഐ.വി.ആർ. അരവിന്ദ്. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ് മിസ്‌ട്രസ്‌ എം. കെ. ഗീത, എഴുത്തുകാരി, രശ്മ നിഷാദ്, ഷാജിസ് പയ്യോളി, ശിവദാസ്, സജിത്ത്,  വിജേഷ് എന്നിവർ സംസാരിച്ചു. സ്കൂളിലെ സ്റ്റുഡന്റസ് പോലിസ് കേഡറ്റുകളും വിദ്യാർത്ഥികളും അദ്ധ്യാപകരും ചടങ്ങിൽ സംബന്ധിച്ചു.