ലോട്ടറിയുടെ സമ്മാനങ്ങളും വിൽപ്പന കമ്മീഷനും വർദ്ധിപ്പിക്കുക
.
കൊയിലാണ്ടി: ലോട്ടറിക്കുമേൽ 40% ജിഎസ്ടി വർദ്ധിപ്പിച്ചതോടെ സമ്മാനങ്ങളിൽ കുറവുവരുകയും തൊഴിലാളികളുടെ ഏജൻസി കമ്മീഷൻ കുറയ്ക്കുകയും ചെയ്തതു കാരണം വിൽപ്പന ഗണ്യമായി കുറഞ്ഞൊതോടെ ലോട്ടറി തൊഴിലാളികളുടെ ഉപജീവനം വഴിമുട്ടിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ലോട്ടറിയുടെ സമ്മാനങ്ങളും വിൽപ്പന കമ്മീഷനും വർദ്ധിപിച്ച് ലോട്ടറി മേഖലയെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ലോട്ടറി ഏജൻസ് & സെല്ലേഴ്സ് യൂണിയൻ സിഐടിയു കോഴിക്കോട് ജില്ല പ്രവർത്തക കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
.

.
കൊയിലാണ്ടി പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന കൺവെൻഷൻ ലോട്ടറി ഏജൻ്റെസ് & സെല്ലേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് പിആർ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡണ്ട് എ മോഹൻദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു. സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് കെ ദാസൻ, യൂ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ബികെ ബാലകൃഷ്ണൻ, എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡണ്ട് സി എം സുനിലേശൻ സ്വാഗതവും ജില്ലാ ട്രഷറർ വിപി വേണുഗോപാൽ നന്ദിയും രേഖപ്പെടുത്തി.



