KOYILANDY DIARY

The Perfect News Portal

ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ നല്‍കി മാര്‍ച്ച്, പി.കെ ശ്രീമതി ടീച്ചറെ കസ്റ്റഡിയിലെടുത്തു

ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ നല്‍കി മാര്‍ച്ച് പി.കെ ശ്രീമതി ടീച്ചറെ കസ്റ്റഡിയിലെടുത്തു. മഹിളാ അസോസിയേഷന്‍ നേതാക്കളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുന്നതിനിടെയാണ് ശ്രീമതി ടീച്ചറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സിപിഐ(എം) നേതാക്കളായ കെ.കെ ശൈലജ ടീച്ചര്‍, സി.എസ് സുജാത എന്നിവരും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു.

ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.  മാര്‍ച്ചിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിന് പിന്നാലെയാണ് ശ്രീമതി ടീച്ചറിനെ കസ്റ്റഡിയില്‍ എടുത്തത്.