KOYILANDY DIARY

The Perfect News Portal

സ്വർണ വിലയിൽ വൻ വർധന; ഗ്രാമിന് 90 രൂപ കൂടി

സ്വർണ വിലയിൽ വൻ വർധന. ഒറ്റയടിക്ക് ഗ്രാമിന് 90 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,700 രൂപയായി. ഒരു പവൻ സ്വർണത്തിന് 37,600 രൂപയായി.

ഇന്നലെ സ്വർണവിലയിൽ ഗ്രാമിന് 60 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 4610 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം സ്വർണത്തിന്റെ വില. ഒരു പവന് ഇന്നലെ 36,880 രൂപയായിരുന്നു.