KOYILANDY DIARY

The Perfect News Portal

ദർശനക്ക് സുരേഷ് ഗോപിയുടെ സ്നേഹ സമ്മാനം

കൊയിലാണ്ടി: മാറാട് കാലാപത്തിൽ കൊലചെയ്യപ്പെട്ട മാറാട് ചന്ദ്രൻ്റെ മകൾ ദർശനയുടെ വിവാഹത്തിന് സുരേഷ് ഗോപിയുടെ സ്നേഹ സമ്മാനം.. നവംബർ 6 ഞായറാഴ്ചയാണ് ദർശനയുടെ വിവാഹംനടക്കുന്നത്. മുൻ എം.പിയും പ്രശസ്ത സിനിമാ നടനുമായ സുരേഷ് ഗോപിയുടെ സമ്മാനം ബി.ജെ.പി കോഴിക്കോട് ജില്ല പ്രസിഡണ്ട് വി.കെ സജീവൻ വീട്ടിൽ എത്തി ദർശനക്ക് കൈമാറി.
ദർശനയുടെ വിവാഹത്തിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തതിലുള്ള പ്രായസം സുരേഷ് ഗോപി കുടുംബാംഗങ്ങളെ നേരിട്ട് ഫോണിൽ വിളിച്ച് അറിയിച്ചിട്ടുണ്ട്. മണ്ഡലം പ്രസിഡണ്ട് എസ്.ആർ ജയ്കിഷ്, ജില്ല ട്രഷറർ വി.കെ ജയൻ, മണ്ഡലം ജന. സെക്രട്ടറി അഡ്വ. നിധിൽ, കൊയിലാണ്ടി നഗരസഭ കൗൺസിലറും ബി.ജെ.പി  കൊയിലാണ്ടി മണ്ഡലം സെക്രട്ടറിയുമായ വൈശാഖ് കെ.കെ, ഒബിസി മോർച്ച മണ്ഡലം പ്രസിഡണ്ട് പ്രീജിത്ത് ടി.പി എന്നിവർ സംബന്ധിച്ചു.
.