KOYILANDY DIARY

The Perfect News Portal

കോട്ടയത്ത് ഇടിമിന്നലേറ്റ് ഗൃഹനാഥൻ മരിച്ചു

കോട്ടയത്ത് ഇടിമിന്നലേറ്റ് ഗൃഹനാഥൻ മരിച്ചു. കാഞ്ഞിരപ്പള്ളിയിൽ തമ്പലക്കാട് തേക്കടക്കവല മറ്റത്തില്‍ പീതാംബരന്‍ (64) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് സംഭവം. വീടിൻ്റെ തിണ്ണയില്‍ ഇരിക്കുമ്പോൾ മിന്നലേൽക്കുകയായിരുന്നു.

അപകടം നടക്കുന്ന സമയത്ത് പീതാംബരന്‍ വീട്ടിൽ തനിച്ചായിരുന്നു. തൊട്ടടുത്ത വീട്ടില്‍ നിന്ന് മകളുടെ മകന്‍ വീട്ടിലെത്തിയപ്പോളാണ് കസേരയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടിമിന്നലിൻ്റെ ആഘാതത്തിൽ വീടിൻ്റെ ഇലക്ട്രിക്ക് വയറിങ്ങും ഉപകരണങ്ങളും വീടിൻ്റെ ഭിത്തിയും തറയും നശിച്ച നിലയിലാണ്.