KOYILANDY DIARY

The Perfect News Portal

കണ്ണൂരിൽ ഉഗ്രശേഷിയുള്ള നാടൻ ബോംബുകൾ കണ്ടെത്തി

കണ്ണൂരിൽ ഉഗ്രശേഷിയുള്ള നാടൻ ബോംബുകൾ കണ്ടെത്തി. ചാക്കിൽ കെട്ടി കലുങ്കിനടിയിൽ സൂക്ഷിച്ച നിലയിൽ 8 ബോംബുകളാണ് കണ്ടെത്തിയത്. കണ്ണവം തൊടീക്കളം കിഴവക്കൽ ഭാ​ഗത്ത് നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. ജില്ലയിൽ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിൻ്റെ ഭാ​ഗമായി പൊലീസ് കർശന പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്.

പൊലീസ് ഇവയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി നിർവീര്യമാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ആരാണ് ബോംബ് ഇവിടെ സൂക്ഷിച്ചതെന്നുള്ള കാര്യം വ്യക്തമല്ല. സംഭവത്തെ തുടർന്ന് പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.