KOYILANDY DIARY

The Perfect News Portal

കുറ്റക്കാർക്കതിരായി നടപടിയും 50 ലക്ഷം രൂപ നഷ്ട പരിഹാരവും നൽകണമെന്ന് ഹർഷിന

ശസ്ത്രക്രിയക്കിടെ കത്രിക മറന്ന സംഭവം: കുറ്റക്കാർക്കതിരായി നടപടിയും 50 ലക്ഷം രൂപ നഷ്ട പരിഹാരവും നൽകണമെന്ന് ഹർഷിന. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിനക്ക് 2 ലക്ഷം രൂപ സർക്കാർ സഹായധനം പ്രഖ്യാപിച്ചിരുന്നു. എന്നാൽ 2 ലക്ഷം രൂപയുടെ നഷ്ടം അല്ല ഉണ്ടായിട്ടുള്ളതെന്നും ഈ തുക തീരുമാനിച്ചത് എന്ത് അടിസ്ഥാനത്തിൽ ആണെന്ന് അറിയില്ലെന്നും ഹർഷിനയുടെ ഭർത്താവ് പറഞ്ഞു.

മെഡിക്കൽ കോളജിൽ നിന്ന് തന്നെയാണ് കത്രിക വയറ്റിൽ കുടുങ്ങിയതെന്നും ശാരീരികവും മാനസികവുമായി ഒരുപാട് വേദനകൾ അനുഭവിച്ചുവെന്നും ഹർഷിന പറഞ്ഞു. പ്രശ്ന പരിഹാരം ഇല്ലെങ്കിൽ 22 മുതൽ കോഴിക്കോട് മെഡിക്കൽ കോളജിന് മുന്നിൽ സമരം തുടങ്ങുമെന്നും ഹർഷിന വാർത്താസമ്മേളനത്തിൽ അറിയിച്ചു.