KOYILANDY DIARY

The Perfect News Portal

ചന്ദ്രയാൻ ദൗത്യസംഘത്തിന് അനുമോദനങ്ങളുമായി ജി വി എച്ച് എസ് എസ് കൊയിലാണ്ടി

കൊയിലാണ്ടി: ചന്ദ്രയാൻ ദൗത്യസംഘത്തിന് അനുമോദനങ്ങളുമായി ജി വി എച്ച് എസ് എസ് കൊയിലാണ്ടി. ഇന്ത്യയുടെ ചരിത്ര ദൗത്യമായ ചന്ദ്രയാൻ 3 വിക്ഷേപണ വിജയത്തിൽ ആഹ്ളാദ ആരവങ്ങളോടെ വിദ്യാർത്ഥികളും അധ്യാപകരും. സ്കൂൾ ക്യാമ്പസ്സിൽ നടന്ന ചടങ്ങിൽ സീനിയർ അസി. ഷജിത ടി, സുരേഷ് സി, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ഐ എസ് ആർ ഒ  സംഘത്തെ  അനുമോദിച്ചു സംസാരിച്ചു. ചടങ്ങിൻറെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.