KOYILANDY DIARY

The Perfect News Portal

സ്‌ത്രീ ശാക്തീകരണത്തിനും ലിംഗ സമത്വത്തിനുമായുള്ള പദ്ധതികൾ സർക്കാർ മുന്നോട്ടു കൊണ്ടുപോകും- മുഖ്യമന്ത്രി

സ്‌ത്രീ ശാക്തീകരണത്തിനും ലിംഗ സമത്വത്തിനുമായുള്ള പദ്ധതികൾ സർക്കാർ മുന്നോട്ടു കൊണ്ടുപോകും- മുഖ്യമന്ത്രി. തിരുവനന്തപുരം: അന്താരാഷ്‌ട്ര വനിതാ ദിന സന്ദേശത്തിൽ സ്‌ത്രീകളുടെ ശാക്തീകരണത്തിനും സാമൂഹ്യ നീതിക്കുമായി പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

നീതിയ്‌ക്കും തുല്യതയ്‌ക്കുമായി സ്‌ത്രീകൾ നടത്തുന്ന പോരാട്ടങ്ങൾ അവരുടെ മാത്രമാകരുതെന്നും ലിംഗഭേദമന്യേ എല്ലാവരും പങ്കു ചേരണമെന്നും അദ്ദേഹം പറഞ്ഞു.‘ലിംഗ സമത്വത്തിനായുള്ള നവീകരണവും സാങ്കേതിക വിദ്യയും’ എന്നതാണ് ഇത്തവണത്തെ വനിതാദിന മുദ്രാവാക്യം.

ഡിജിറ്റൽ യുഗത്തിൻ്റെ സാധ്യതകളെ സ്‌ത്രീ ശാക്തീകരണത്തിനായി ഉപയോഗപ്പെടുത്താനാകണം. ഈ സന്ദേശമേറ്റെടുത്ത്‌  ഡിജിറ്റൽ പാഠശാല പദ്ധതിയ്‌ക്ക് സർക്കാർ തുടക്കം കുറിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശിശു വികസന വകുപ്പും ജെൻഡർ പാർക്കും സംയുക്തമായി നടപ്പാക്കുന്ന ഈ പരിപാടിയിലൂടെ അങ്കണവാടി ജീവനക്കാർക്കും കുടുംബശ്രീ പ്രവർത്തകർക്കും പരിശീലനം ലഭ്യമാക്കും.

Advertisements