KOYILANDY DIARY

The Perfect News Portal

മോദി സർക്കാർ വനിതാസംവരണ ബിൽ അവതരിപ്പിക്കാത്തത് സ്‌ത്രീ സമുഹത്തോടുള്ള വഞ്ചന – എം. വി. ​ഗോവിന്ദൻ

മോദി സർക്കാർ വനിതാസംവരണ ബിൽ അവതരിപ്പിക്കാത്തത് സ്‌ത്രീ സമുഹത്തോടുള്ള വഞ്ചന – എം. വി. ​ഗോവിന്ദൻ. 2014, 2019 വർഷങ്ങളിലെ ബിജെപി യുടെ പ്രകടപത്രികയിൽ ഭരണഘടനാ ഭേദഗതിയിലുടെ സ്‌ത്രീകൾക്ക്‌ പാർലമെൻ്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന്‌ വാഗ്‌ദാനം നൽകിയിരുന്നു. എന്നാൽ അധികാരത്തിൽ വന്ന ശേഷം പാർലമെൻ്റിൻ്റെ 29 സമ്മേളനങ്ങൾ ചേർന്നിട്ടും വനിതാസംവരണ ബിൽ അവതരിപ്പിക്കാൻ തയ്യാറായിട്ടില്ലെന്ന് ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായുള്ള വാർത്താസമ്മേളനത്തിൽ എം. വി. ഗോവിന്ദൻ പറഞ്ഞു.

രാജ്യത്ത്‌ സ്‌ത്രീസൗഹൃദവും സ്‌ത്രീശാക്തീകരണത്തിനായി നിലകൊള്ളുകയും ചെയ്യുന്ന സർക്കാരുകളിലൊന്നാണ്‌ കേരളത്തിലെ എൽ.ഡി.എഫ്‌ സർക്കാരെന്നും, ദുർബല ജനവിഭാഗങ്ങളെ ചേർത്തുപിടിക്കുക എന്ന നയമാണ്‌ പിണറായി സർക്കാർ സ്വീകരിച്ചു വരുന്നതെന്നും എം. വി.​ഗോവിന്ദൻ പറഞ്ഞു.