KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. ഇന്ന് 80 രൂപ കൂടി പവന് 52,960 രൂപയായി. ഗ്രാമിന് പത്ത് രൂപ വർധിച്ച് 6620 രൂപയിലും എത്തി. ഏപ്രിലിൽ ഇതുവരെ പവന് 2080 രൂപയാണ് കൂടിയത്. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസമായി സ്വർണവില തുടർച്ചയായി റെക്കോർഡിടുകയാണ്. അഞ്ച് ദിവസത്തിനിടെ ഗ്രാമിന് 205 രൂപയുടെ വർധനയാണ് ഉണ്ടായത്.