പുളിയഞ്ചേരി–കൊയിലാണ്ടി ബസ് സർവീസിന് സ്ഥിരം പെർമിറ്റ് അനുവദിക്കണം: മന്ത്രി സി. പി. ജോണിന് നിവേദനം നൽകി
.
കൊയിലാണ്ടി: പുളിയഞ്ചേരി, കൊടക്കാട്ടുംമുറി, കൊയിലോത്തുംപടി വഴി കൊയിലാണ്ടിയിലേക്ക് സർവീസ് നടത്തുന്ന ബസിന് സ്ഥിരം പെർമിറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോണിന് നിവേദനവും ബഹുജന ഒപ്പ് ഹർജിയും സമർപ്പിച്ചു. കൊയിലാണ്ടി ആർടിഒ ഓഫീസിൽ മന്ത്രി സന്ദർശനം നടത്തിയപ്പോഴാണ് പ്രദേശവാസികളുടെ യാത്രാക്ലേശം പരിഹരിക്കണമെന്ന ആവശ്യം ഉന്നയിച്ച് നിവേദനം കൈമാറിയത്.

എൻ.കെ. ഭാസ്കരൻ, റഷീദ് പുളിയഞ്ചേരി, അഷ്റഫ് കെ.വി, നൗഷാദ് പി.കെ. എന്നിവർ നേതൃത്വം നൽകി. കൗൺസിലർമാരായ ശ്രീനിവാസൻ എം.കെ, രമ്യ പി.എം. എന്നിവരുടെ നേതൃത്വത്തിൽ രാഷ്ട്രീയ–സാംസ്കാരിക സംഘടനകളുടെയും വായനശാലകളുടെയും സഹകരണത്തോടെയാണ് ബഹുജന ഒപ്പ് ശേഖരണം നടത്തിയത്.




