KOYILANDY DIARY.COM

The Perfect News Portal

സ്വർണവില കുറഞ്ഞു; പവന് 1,19,920 രൂപയായി

.

ലോകം യുദ്ധഭീതിയിൽ നിൽക്കെ കഴിഞ്ഞ ദിവസങ്ങളിലെല്ലാം സ്വർണവില വലിയ ആശങ്കയുണ്ടാക്കിയിരുന്നു. വിപണിയുടെ പോക്ക് എങ്ങോട്ടെന്ന് മനസിലാകാതെ വി​ദ​ഗ്ധരുൾപ്പെടെ പകച്ച് നിന്നിരുന്നു. അനിശ്ചിതാവസ്ഥ നില നിൽക്കുന്ന സാഹചര്യത്തിൽ ഇനിയും സ്വർണ വില ഉയരുമെന്നാണ് വിപണി നിരീക്ഷിച്ചവർ ചൂണ്ടിക്കാണിച്ചത്. എന്നാൽ അതിന് മാറ്റം വന്നിരിക്കുകയാണ്. താത്കാലിക ആശ്വാസം ഉണ്ടാക്കിക്കൊണ്ട് സ്വർണവിലയിൽ കുറവുണ്ടായിരിക്കുന്നു.

 

മാർച്ച് മാസം ഇതുവരെ ഉള്ളതിൽ വെച്ച് ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് ഉള്ളത്. ഇന്നലെ ഒരു പവൻ സ്വർണത്തിൻ്റെ വില 120640 രൂപയായിരുന്നു. എന്നാൽ ഇന്നതിൽ നിന്നും കുറവുണ്ടായി. 1,19,920 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വർണത്തിൻ്റെ വില. 14,990 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിൻ്റെ വില.

 

പശ്ചിമേഷ്യയിൽ യുദ്ധസമാന സാഹചര്യം നിലനിൽക്കുമ്പോൾ കഴിഞ്ഞ ദിവസങ്ങളിലെല്ലാം വിപണി വലിയ പ്രതിസന്ധിയിലായിരുന്നു. ആഗോള വിപണി വലിയ നിരാശ നൽകുന്ന തരത്തിലാണ് മുന്നോട്ട് നീങ്ങിയത്. എന്നാൽ അതിൽ നിന്നും മാറ്റം ഉണ്ടാകുന്നതാണോ ഇനി വരും ദിവസങ്ങളിൽ വിപണി എന്നാണ് നിരീക്ഷിക്കുന്നത്.

Share news
error: Content is protected !!