KOYILANDY DIARY

The Perfect News Portal

ബേക്കറിക്ക് സമീപം കൂട്ടിയിട്ട ചകിരിക്കു തീപിടിച്ചു

ബേക്കറിക്ക് സമീപം കൂട്ടിയിട്ട ചകിരിക്കു തീപിടിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് കൊയിലാണ്ടി നമ്പ്രത്തുകരയിലെ ടേസ്റ്റി ചിപ്സ് ബേക്കറിക്കു സമീപം കൂട്ടിയിട്ട ചകിരിക്കു തീപിടിച്ചത്. അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി വെള്ളം ഉപയോഗിച്ച് തിയണച്ചു.

ബേക്കറിക്ക് പുറകിലുള്ള സ്ഥലത്തുള്ള കൂട്ടിയിട്ട് ചകിരിക്കാണ് തീപിടിച്ചത്. അതിനാൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല. സ്റ്റേഷൻ ഓഫീസർ സി പി ആനന്ദന്റെ നേതൃത്വത്തിൽ ഗ്രേഡ് ASTO മജീദ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നിധിപ്രസാദ് ഇഎം, ധീരജ് ലാൽ പി സി, സജിത്ത് പി, ഹോംഗാർഡ് മാരായ രാജീവ് വി ടി, ടി പി ബാലൻ എന്നിവർ തീയണക്കാൻ നേതൃത്വം നൽകി.