KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ഗുഡ്സ് ഓട്ടോ മോഷണം പോയി

കൊയിലാണ്ടി: വീട്ടിനു മുന്നിൽ നിർത്തിയിട്ട ഗുഡ്സ് ഓട്ടോ മോഷണം പോയി. കൊരയങ്ങാട് തെരുവിലെ വലിയ പുരയിൽ ബാലൻ്റെ ഉടമസ്ഥതയിലുള്ള KL 56-7994 നമ്പർ ഗുഡ്സ് ഓട്ടോയാണ് മോഷണം പോയത്. കൊരയങ്ങാട് ഗണപതി ക്ഷേത്രത്തിനു മുന്നിലുള്ള വീട്ടിനു മുന്നിൽ നിർത്തിയിട്ടതായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് മോഷണം നടന്നത്.

കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചില്ല, കൊയിലാണ്ടിയിൽ ഇത് പോലെ മുന്നോളം ഗുഡ്സ് ഓട്ടോ മോഷണം പോയതായി ഗുഡ്സ് ഓട്ടോ ഡ്രൈവർമാർ പറയുന്നു. ബൈക്ക് മോഷണവും കൊയിലാണ്ടിയിൽ വ്യാപകമായിട്ടുണ്ട് വാഹനമോഷണങ്ങൾ പതിവായി മാറിയിരിക്കുകയാണെന്നും. മോഷണം തടയാൻ പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്