KOYILANDY DIARY

The Perfect News Portal

ഹരിയാനയിൽ അരിമിൽ കെട്ടിടം തകർന്ന്‌ നാലുപേർ മരിച്ചു

ചണ്ഡീഗഢ്‌: ഹരിയാനയിലെ കർണലിൽ അരിമിൽ കെട്ടിടം തകർന്നുവീണ്‌ നാല്‌ തൊഴിലാളികൾ മരിച്ചു. മൂന്നുനില കെട്ടിടമാണ്‌ തകർന്നുവീണത്‌. നിരവധി തൊഴിലാളികൾ കെട്ടിടത്തിന്‍റെ അവശിഷ്‌ടങ്ങൾക്കിടയിൽ കുടിങ്ങികിടക്കുന്നതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റ 18 തൊഴിലാളികളെ ആശുപത്രിയിൽ എത്തിച്ചതായി പൊലീസ് അറിയിച്ചു.


ജോലി കഴിയുന്ന തൊഴിലാളികൾ പതിവായി ഈ കെട്ടിടത്തിൽ തന്നെയാണ് ഉറങ്ങുന്നത്. അതിനാൽ അപകടത്തിൽപെട്ടവരുടെ എണ്ണം ഉയരാനും സാധ്യതയുണ്ട്. പൊലീസും അഗ്നി രക്ഷാ സേനയും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തി. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.