KOYILANDY DIARY

The Perfect News Portal

തെരുവോരങ്ങളിലെ മത്സ്യക്കച്ചവടം ഒഴിപ്പിക്കുക.. മാർക്കറ്റ് അടച്ചിട്ട് സമരം നടത്തും

തെരുവോരങ്ങളിലെ മത്സ്യക്കച്ചവടം ഒഴിപ്പിക്കുക..  മത്സ്യ മാർക്കറ്റ് അടച്ചിട്ട് സമരത്തിനൊരുങ്ങി വ്യാപാരികൾ.. സമരത്തിന് മുന്നോടിയായി മത്സ്യ വ്യാപാരികൾ നഗരസഭ സെക്രട്ടറിക്ക് നിവേദനം കൈമാറി. കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാൻ്റിൽ നിന്ന് ബപ്പൻകാട് റോഡിലേക്ക് പോകുന്ന റോഡിന് ഇരു വശവുമായി നടത്തുന്ന അനധികൃത മത്സ്യക്കച്ചവടവും മറ്റ് പച്ചക്കറി, ഫ്രൂട്സ് കച്ചവടവും അനുദിനം പെരുകിവരുന്ന സാഹചര്യത്തിലാണ് വ്യാപാരികൾ പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നത്.

 

നഗരസഭയ്ക്ക് വൻ തുക ലൈസൻസ് ഫീസ് ഒടുക്കി കച്ചവടം നടത്തുന്ന ഞങ്ങളുടെ കച്ചവടം തകർച്ചയിലാണെന്നാണ് ഇവർ പറയുന്നത്. എന്നാൽ യാതൊരുവിധ ലൈസൻസോ മറ്റ് രേഖകളോ ഇല്ലാതെ അനധികൃത കച്ചവടം നടത്തുന്നവർക്ക് ഒരു വിഭാഗം ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുകയാണെന്നാണ് ഇവരുടെ ആരോപണം. കഴിഞ്ഞ രണ്ട് മാസം മുമ്പ് നഗരസഭയുടെ വെൻ്റിംഗ് കമ്മിറ്റി യോഗം ചേർന്ന് അനധികൃത കച്ചവടം ഒഴിപ്പിക്കാൻ തീരുമാനിച്ചിരുന്നു.

 

കാർഡ് ലഭിച്ചവരെ മത്സ്യ മാർക്കറ്റിലേക്ക് പുനരധിവസിപ്പിക്കാനും മറ്റുള്ളവരെ ഒഴിപ്പിക്കാനുമാണ് തീരുമാനം ഉണ്ടാതയ് എന്നാൽ തീരുമാനം നടപ്പിലാക്കാൻ തയ്യാറാകാതെ അനധികൃത കച്ചവടം നടത്തുന്നവർക്ക് എല്ലാ സൌകര്യവും ചൊയ്തുകൊടുക്കുന്ന ചില ഉദ്യാഗസ്ഥർക്കെതിരെ വ്യാപാരികൾ കടുത്ത പ്രതിഷേധം ഉയർത്തിയിരിക്കുകയാണ്. അടിയന്തര തീരുമാനം എടുത്തില്ലെങ്കിൽ മാർക്കറ്റിലെ പഴം, പച്ചക്കറി, മത്സ്യക്കച്ചവടം നിർത്തിവെച്ച് അനിശ്ചിതകാല സമരം സംഘടിപ്പിക്കുമെന്നും വ്യാപാരികൾ കൊയിലാണ്ടി ഡയറിയോട് പറഞ്ഞു.

Advertisements

പട്ടണത്തിൻ്റെ വിവിധ ഭാഗങ്ങളിലും ഇത്തരം കച്ചവടം വ്യാപകമാണ്. പലതും നിന്ന് തിരിയാൻ ഇടമില്ലാത്ത തിരക്കുള്ള സ്ഥലങ്ങളിലാണ് ഇത്തരം കച്ചവടം നടക്കുന്നത്. പുതിയ ബസ്സ് സ്റ്റാൻറിനടുത്ത് ഇടുങ്ങിയ റോഡായത്കൊണ്ട് ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. പോരാത്തതിന് ഓട്ടോറിക്ഷ പാർക്കിംഗ് ഇവിടെ സ്ഥതിചെയ്യുകയാണ്. മറ്റ് വാഹനങ്ങളുടെ യാത്രയും സ്റ്റാൻ്റിലേക്ക് പോകുന്ന ബസ്സുകളും ഓട്ടവും ഇവിടെ കാൽനട യാത്രപോലും ദുഷ്ക്കരമാക്കിയിരിക്കുകയാണ്. ഇതിനെതിരെ ശക്യമായ നടപട് സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.