KOYILANDY DIARY

The Perfect News Portal

‘എന്റെ കേരളം’ പ്രദർശന വിപണന മേള‌ക്ക്‌ കോഴിക്കോട്‌ ബീച്ചിൽ തുടക്കം

കോഴിക്കോട്‌: ‘എന്റെ കേരളം’ പ്രദർശന വിപണന മേള‌ക്ക്‌ കോഴിക്കോട്‌ ബീച്ചിൽ തുടക്കം. മന്ത്രി പി എ മുഹമ്മദ് റിയാസ്‌   ഉദ്‌ഘാടനംചെയ്‌തു. നാട്‌ മാറിയ നേർസാക്ഷ്യങ്ങൾ. ലോകം കൈയടിച്ച നേട്ടങ്ങൾ. പുത്തൻ സംരംഭങ്ങളുടെ വിജയഗാഥകൾ. സഞ്ചാരികളുടെ മനം കവരുന്ന കാഴ്‌ചകൾ. രാജ്യത്തിനാകെ മാതൃകയാകുന്ന കേരള മോഡൽ മുന്നിൽ തെളിയുന്നു. സർക്കാർ സേവനങ്ങളും പദ്ധതികളും അടുത്തറിയാൻ അവസരമൊരുക്കിയും വികസനത്തിന്റെ അനുഭവസാക്ഷ്യങ്ങളായും. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ്‌ ‘യുവതയുടെ കേരളം, കേരളം ഒന്നാമത്’ വിഷയത്തെ ആസ്‌പദമാക്കി മേള സംഘടിപ്പിച്ചത്‌.
69 വകുപ്പുകളുടേതായി 190- സ്റ്റാളുകളുണ്ട്‌. വിവിധ സംരംഭകരുടെ സ്‌റ്റാളുകൾ വേറെയും. ഫുഡ്‌ പവിലിയനുമുണ്ട്‌. മേളയിൽ രാവിലെ 10 മുതലാണ്‌ പ്രവേശനം. ബീച്ച്‌ ഓപ്പൺ സ്റ്റേജിലും ഫ്രീഡം സ്ക്വയറിലുമായി വിവിധ പരിപാടികളും അരങ്ങേറും.
Advertisements
ദിവസവും രാത്രി ഏഴിന്‌ പ്രമുഖർ അണിനിരക്കുന്ന കലാപരിപാടികളും 17വരെ പകൽ‌ മൂന്നിന്‌ വിവിധ വിഷയങ്ങളിൽ സെമിനാറുകളും നടക്കും. പ്രവേശനം സൗജന്യമാണ്‌. 18ന്‌ സമാപിക്കും. ഉദ്‌ഘാടന ചടങ്ങിൽ  തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി.