KOYILANDY DIARY.COM

The Perfect News Portal

കിവി പഴം കഴിക്കേണ്ടത് തൊലിയോടുകൂടി: അറിയാം ഗുണങ്ങൾ

.

കിവി ആരോഗ്യത്തിന് വളരെ ഗുണകരമായ ഒരു പഴമാണ്. എന്നാൽ പലരും ഇത് ശരിയായ രീതിയിൽ അല്ല കഴിക്കുന്നത്. അപ്പോൾ കിവി കഴിക്കാനുള്ള ശരിയായ മാർ​ഗം എന്താണ്? നമ്മളിൽ പലരും കിവി തൊലി കളഞ്ഞാണ് കഴിക്കാറുള്ളത്. പോഷകാഹാര വിദഗ്ധരുടെ അഭിപ്രായപ്രകാരം കിവി തൊലിയോടെ കഴിക്കുന്നതാണ് ശരീരത്തിന് ഏറ്റവും ഗുണകരമെന്നും, തൊലി കളയുമ്പോൾ പഴം നൽകുന്ന നാരുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും വലിയൊരു ഭാഗമാണ് നഷ്ടപ്പെടുന്നതെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

 

പച്ച കിവി തൊലിയോടെ കഴിക്കുമ്പോൾ, ഉള്ളിലെ കാമ്പ് മാത്രം കഴിക്കുന്നതിനേക്കാൾ ഇരട്ടി നാരുകളും അഞ്ചിടങ്ങ് പോളിഫെനോളുകളും ശരീരത്തിന് ലഭിക്കുന്നു. പച്ച കിവിയിൽ ചെറിയ നാരുപോലെയുള്ള ഭാഗങ്ങൾ ഉള്ളതിനാൽ പലർക്കും ഇത് തൊലിയോടെ കഴിക്കാൻ മടിയാണ്. എന്നാൽ പഴം നന്നായി കഴുകി, വൃത്തിയുള്ള തുണികൊണ്ട് തുടച്ച്, അധികമുള്ള നാരുകൾ നീക്കം ചെയ്ത ശേഷം കഷ്ണങ്ങളാക്കി തൊലിയോടെ കഴിക്കാവുന്നതാണ്.

 

ഗോൾഡൻ കിവികളുടെ തൊലി വളരെ കനംകുറഞ്ഞതും മിനുസമാർന്നതുമായതിനാൽ ഇത് തൊലിയോടെ കഴിക്കുന്നത് ഏറെ എളുപ്പമാണ്. ഇത് വഴി കൂടുതൽ നാരുകളും വിറ്റാമിൻ ഇ-യും സ്വന്തമാക്കാം. ദിവസവും രണ്ട് കിവി പഴങ്ങൾ വീതം നാല് ആഴ്ചയോളം കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തിനും ദഹനശേഷിക്കും മികച്ചതാണെന്ന് ബ്രിട്ടീഷ് സർജനും ആരോഗ്യ വിദഗ്ധനുമായ ഡോ. കരൺ രാജൻ വ്യക്തമാക്കുന്നു.

 

മലബന്ധം തടയാനും ദഹനം സുഗമമാക്കാനും കിവി പഴത്തിന് സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഫൈബർ സപ്ലിമെന്റുകളേക്കാൾ മികച്ച രീതിയിൽ കുടലിലെ നല്ല ബാക്ടീരിയകളെ വളർത്താൻ കിവിക്കുള്ള പ്രീബയോട്ടിക് ഫൈബർ സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു.

 

Share news