കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ തൃക്കാർത്തിക സംഗീതോത്സവത്തിൽ തിങ്കളാഴ്ച രാത്രി ചെങ്കോട്ടൈ ഹരിഹര സുബ്രഹ്മണ്യം സംഗീത കച്ചേരി അവതരിപ്പിച്ചു. വയലിനിൽ ആർ. സ്വാമിനാഥൻ, മൃദംഗത്തിൽ കെ.എസ്. മഹേഷ് കുമാർ, ഘടത്തിൽ ആദിച്ചനല്ലൂർ അനിൽകുമാർ എന്നിവർ പക്കമേളമൊരുക്കി.