ചേമഞ്ചേരി സബ് പോസ്റ്റ് ഓഫീസിൽ ലോക പോസ്റ്റൽ ദിനാചരണം നടത്തി
.
കൊയിലാണ്ടി ചേമഞ്ചേരി നിഡ്സ് വെൽഫയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ചേമഞ്ചേരി യു പി സ്കൂളിന്റെയും പൂക്കാട് മർച്ചന്റ് അസോസിയേഷന്റേയും സഹകരണത്തോടെ ലോക പോസ്റ്റൽ ദിനാചരണം ചേമഞ്ചേരി സബ് പോസ്റ്റ് ഓഫീസിൽ നടത്തി. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി ടി അജയ് ബോസ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബൈദ കബീർ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ തപാൽ ജീവനക്കാരായ സി.ജി, ധന്യ, ബി.എസ് അനൂപ് എന്നിവരെ ആദരിച്ചു. പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺമാരായ അഫ്സ മനാഫ്, ശശിധരൻ കുനിയിൽ, മെമ്പർമാരായ കെ. കെ. സരീഷ്, കെ. പി. ശ്രീജ, ബൽകീസ്, നളിനി, ആലിക്കോയ ഹിദായത്ത്, ഇ. കെ ഷബീർ, വിദ്യാർത്ഥി പ്രതിനിധി കെ. സനാദ, എം പി മൊയ്തീൻ കോയ, വി.കെ.
റാഫി എന്നിവർ പങ്കെടുത്തു.

ചേമഞ്ചേരി യു പി സ്കൂൾ വിദ്യാർത്ഥികൾ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു. തപാൽ വകുപ്പിന്റെ സാമൂഹിക സുരക്ഷ പദ്ധതികൾ, ഗ്രാമീണ ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ് ലോജിസ്റ്റിക്, പിൻ കോഡ് ഉപയോഗിച്ച് കത്തുകൾ തരം തിരിക്കൽ, രജിസ്റ്റർഡ് സ്പീഡ് പോസ്റ്റ് സർവീസ്, പോസ്റ്റൽ ബാങ്കിംഗ് പേയ്മെന്റ്, മേൽവിലാസം എഴുതുമ്പോൾ ശ്രദ്ധിക്കേണ്ടവ തുടങ്ങിയ സേവനങ്ങളെ പറ്റി പോസ്റ്റൽ ജീവനക്കാരായ ഷെഖിൽ ജിത്ത് കെ കെ, അതുൽ രാജ് എ കെ, അശ്വതി വി പി എന്നിവർ വിശദീകരിച്ചു. വിദ്യാർത്ഥികൾക്ക് നിവ്യനുഭൂതി പകർന്ന സന്ദർശനത്തിന് അധ്യാപകരായ നസീറ എ. കെ, റെലീഷ ബാനു നേതൃത്വം നൽകി. വിദ്യാർത്ഥികൾ കൂട്ടുകാർക്കു കത്തെഴുതി പോസ്റ്റ് ചെയ്തു മടങ്ങി.



