KOYILANDY DIARY

The Perfect News Portal

DYFI കാപ്പാട് ബീച്ച് ഫെസ്റ്റ് ഓഗസ്റ്റ് 30 മുതൽ സപ്തംബർ 12 വരെ

കൊയിലാണ്ടി: ഡി. വൈ. എഫ്. ഐ. നേതൃത്വത്തിൽ ആരംഭിക്കുന്ന പാലിയേറ്റീവ് & ട്രോമാകെയറിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി നടക്കുന്ന കാപ്പാട് ബീച്ച് ഫെസ്റ്റ്‌ ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 12 വരെ നടക്കും. കൊയിലാണ്ടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കെയറിന്റെ ആഭിമുഖ്യത്തിലാണ് 14 ദിവസത്തെ മേള സംഘടിപ്പിക്കുന്നത്. വിനോദ-വിജ്ഞാന-വ്യാവസായിക മേള, ഭക്ഷ്യമേള, കരകൗശല കൈത്തറി വസ്ത്രങ്ങളുടെ പ്രദര്‍ശനം, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഗെയിംസ് സോണ്‍, പുഷ്പ-ഫല പ്രദര്‍ശനം, കാനനയാത്ര എന്നിവ മേളയിലുണ്ടാവും.

പായ്‌ക്കപ്പലിന്റെ മാതൃകയില്‍ നിര്‍മിക്കുന്ന കൂറ്റന്‍ കമാനം പ്രധാന ആകര്‍ഷകമായിരിക്കും. പൊയില്‍ക്കാവിനും കാപ്പാടിനും ഇടയിലുള്ള വിശാലമായ സ്ഥലത്താണ് മേള സംഘടിപ്പിക്കുന്നത്. സ്​പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മേള ഉദ്ഘാടനം ചെയ്യും. മേളയോടനുബന്ധിച്ച് ദിവസവും വ്യത്യസ്ത കലാപരിപാടികളും ഉണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *