KOYILANDY DIARY

The Perfect News Portal

കര്‍ഷകന്റെ കൃഷിഭൂമിയും വീടും ജപ്തി നടപടിയില്‍ നിന്നും ഒഴിവാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കര്‍ഷകന്റെ കൃഷിഭൂമിയും വീടും ജപ്തി നടപടിയില്‍ നിന്നും ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1000 ചതുരശ്ര അടിയില്‍ താഴെയുള്ള വീടുകളെയും ഗ്രാമങ്ങളില്‍ 1 ഏക്കറും നഗരപ്രദേശത്ത് 50 സെന്റ് കൃഷിഭൂമി ഉള്ളവരെയുമാണ് ഒഴിവാക്കുക. ഇത് സംബന്ധിച്ച ഭേദഗതി പ്രമേയം നിയമസഭ പാസാക്കി.

സ്വന്തം കൃഷിഭൂമി പണയപ്പെടുത്തി വായ്പയെടുത്ത് ജപ്തി ഭീഷണി നേരിടുന്ന ചെറുകിട കര്‍ഷകരെ സഹായിക്കുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയം. നിലവിലെ റവന്യു റിക്കവറി ആക്ടിലെ സെക്ഷന്‍ 34ല്‍ ആവശ്യമായ ഭേദഗതി വരുത്തി കൃഷിക്കാരന്റെ കിടപ്പാടം 1000 ചതുരശ്ര അടിയില്‍ താഴെയാണെങ്കില്‍ അവരെ ജപ്തി നടപടിയില്‍ നിന്നം ഒഴിവാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇതുപ്രകാരം നിലവിലെ റവന്യു റിക്കവറി ആക്ടിലെ 7, 8 വകുപ്പുകളില്‍ ഉചിതമായ ഭേദഗതി വരുത്തും. ഇതിലൂടെ ഗ്രാമപ്രദേശങ്ങളില്‍ ഒരേക്കറും നഗരപരിധിയില്‍ 50 സെന്റും വരെയുള്ള കൃഷിഭൂമിയെയാകും ജപ്തി നടപടികളില്‍ നിന്നും സര്‍ക്കാര്‍ ഒഴിവാക്കുക. സ്വന്തമായ കൃഷി ഭൂമി നഷ്ടപ്പെടുന്ന പാവപ്പെട്ട കര്‍ഷകന്‍ നിത്യദുരിതത്തിലെക്ക് പോകുന്ന അവസ്ഥയ്ക്ക് വിരാമമിടുകയാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *