KOYILANDY DIARY

The Perfect News Portal

ചെറിയമങ്ങാട് കോട്ടയിൽ ദുർഗ്ഗാ ഭവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: ചെറിയമങ്ങാട് കോട്ടയിൽ ദുർഗ്ഗാ ഭവതി ക്ഷേത്ര മഹോത്സവത്തിന്  കൊടിയേറി. നൂറു കണക്കിന് ഭക്തജനങ്ങളുടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ക്ഷേത്രം മേൽശാന്തി കലേഷ്മണി മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റം നടന്നത്.  കൊടിയേറ്റത്തിന് ശേഷം അതിരാവിലെയും രാത്രിയും കരിമരുന്ന് പ്രയോഗം, ഉച്ചക്ക്, അന്നദാനം എന്നിവയും നടന്നു.
  • 9 ന് വ്യാഴാഴ്ച  തായമ്പക അരങ്ങേറ്റം, പ്രകാശൻ മേലൂർ (തലശ്ശേരി)യുടെ ആദ്ധ്യാത്മിക പ്രഭാഷണം,
  • 10 ന് നരസിംഹാനന്ദ സ്വാമികളുടെ പ്രഭാഷണം,
  • 11 ന്  ആശ സുരേഷ് ഇരിങ്ങാലക്കുടയുടെ സോപാന സംഗീതാർച്ചന, പ്രഭാകരൻ പുന്നശ്ശേരിയുടെ ഓട്ടൻതുള്ളൽ,
  • 12 ന് അഭിലാഷിൻ്റെ തായമ്പക, സന്ധ്യാ ദീപുവിൻ്റെ നൃത്താവിഷ്കാരം, മധു നിലാവ് ഫെയിം സുസ്മിതയുടെ ഗാനമേള, 
  • 13 ന് പാണ്ടിമേളത്തോടെയുള്ള കാഴ്ചശീവേലി,  വൈകീട്ട്   ചെറിയ വിളക്ക് ദിവസം ചെറുതാഴം ചന്ദ്രൻ്റെ തായമ്പക,  കൊച്ചിൻ സിൽവർ സ്റ്റാർ അവതരിപ്പിക്കുന്ന കോമഡി മെഗാഷോ,
Advertisements
  • 14 ന് വലിയ വിളക്ക് ദിവസം ആഘോഷവരവുകൾ, പൂത്താലപ്പൊലി, ശുകപുരം രാധാകൃഷ്ണൻ്റെ തായമ്പക, പിന്നണി ഗായകൻ മധു ബാലകൃഷ്ൻ നയിക്കുന്ന ഗാനമേള, നാന്ദകം  എഴുന്നള്ളിപ്പ്, കരിമരുന്ന് പ്രയോഗം,
  • 15 ന് അവസാന ദിവസം നാന്ദകത്തോടു കൂടി താലപ്പൊലി എഴുന്നള്ളിപ്പ്, കരിമരുന്ന് പ്രയോഗം, കളർ ഡിസ്പ്ലേ എന്നിവ നടക്കും. ഏപ്രിൽ 7ന് വെള്ളിയാഴ്ച ചെറിയമങ്ങാട് കോട്ടയിൽ സർപ്പബലി നടക്കും.