KOYILANDY DIARY

The Perfect News Portal

കെഎസ്ആർടിസി ബസിൽ പെൺകുട്ടികൾക്ക് നേരെ ഡ്രൈവറുടെ അതിക്രമം

കെഎസ്ആർടിസി ബസിൽ പെൺകുട്ടികൾക്ക് നേരെ ഡ്രൈവറുടെ അതിക്രമം. കൊല്ലം മാനന്തവാടി റൂട്ടിലോടുന്ന കെഎസ്ആർടിസിലാണ് സംഭവം. തിരക്കുണ്ടായിരുന്ന ബസിൽ ബോണറ്റിലിരുന്ന് യാത്ര ചെയ്ത വിദ്യാർത്ഥിനികളായ പെൺകുട്ടികളിൽ ഒരാളാണ് പരാതിയുമായെത്തിയത്.

അതിക്രമത്തിൻ്റെ വിവരം പെൺകുട്ടി അറിയിച്ചതോടെ ബസിലെ യാത്രക്കാരും വിഷയത്തിൽ ഇടപെടുകയായിരുന്നു. തുടർന്ന് കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകുകയും ഡ്രൈവറെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.