KOYILANDY DIARY.COM

The Perfect News Portal

പൂപ്പാറയില്‍ റോഡിലിറങ്ങിയ ചക്കകൊമ്പനെ കാറിടിച്ചു. പ്രകോപിതനായ ആന കാർ തകർത്തു

പൂപ്പാറയില്‍ റോഡിലിറങ്ങിയ ചക്കകൊമ്പനെ കാറിടിച്ചു. പ്രകോപിതനായ ആന കാർ തകർത്തു. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ചൂണ്ടലിൽ വെച്ച് റോഡിലിറങ്ങിയ ചക്കക്കൊമ്പൻ്റെ പിന്നിൽ കാര്‍ വന്നിടിക്കുകയായിരുന്നു. റോഡിൽ ആന ഇറങ്ങിയത് ശ്രദ്ധിക്കാതെ കാർ മുന്നോട്ടെടുത്തതാണ് അപകടത്തിന് ഇടയാക്കിയത്.

പ്രകോപിതനായ ആന നടത്തിയ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന തങ്കരാജിനും കുടുംബാംഗങ്ങൾക്കുമാണ് പരിക്കേറ്റത്. കാറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പൂപ്പാറ ടൗണിലിറങ്ങിയ ചക്കക്കൊമ്പനെ നാട്ടുകാർ ഓടിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.

പരിക്കേറ്റ തങ്കരാജിനെയും കുടുംബത്തിനെയും തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഏതാനും ദിവസങ്ങളായി ചൂണ്ടൽ, തോണ്ടിമല മേഖലകളിൽ, ചക്കകൊമ്പൻ തമ്പടിച്ചിരിയ്ക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയോടെ ആന പൂപ്പാറ ടൗണിൽ എത്തിയിരുന്നു.

Share news
error: Content is protected !!