KOYILANDY DIARY

The Perfect News Portal

കണ്ണൂർ ചെറുപുഴയിൽ ഒരു വീട്ടിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ ചെറുപുഴയിൽ ഒരു വീട്ടിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുപുഴ പാടിച്ചാലിൽ ഷാജി, ശ്രീജ, ശ്രീജയുടെ മക്കളായ സൂരജ് (12),സുജിൻ (10),സുരഭി (8) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുട്ടികളെ കൊലപ്പെടുത്തി ഇരുവരും തൂങ്ങി മരിച്ചതാണെന്നാണ് പൊലീസ് നിഗമനം. ശ്രീജയും ഷാജിയും രണ്ടാഴ്ച മുമ്പാണ് വിവാഹിതരായത്. കുട്ടികളെ സ്റ്റെയര്‍കേസിൽ കെട്ടിതൂക്കിയ കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. ശ്രീജയുടെ ആദ്യ വിവാഹബന്ധത്തിലെ മക്കളാണ് മരിച്ചത്. ഷാജിക്ക് വേറെ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.