KOYILANDY DIARY

The Perfect News Portal

DR. JP’S CLASSES ൻ്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ ആദരിച്ചു

കൊയിലാണ്ടി: മെഡിക്കൽ എൻട്രൻസ് പരിശീലന രംഗത്ത് പ്രവർത്തിക്കുന്ന DR JP’S CLASSES ന്റെ ആഭിമുഖ്യത്തിൽ പ്ലസ്ടു വിഭാഗത്തിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു.കൊയിലാണ്ടി ടൗൺ ഹാളിൽ വച്ച് നടന്ന പരിപാടി CIGI ഡയറക്ടർ സക്കറിയ. എം. വി ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്ലസ്ടു വിന് ശേഷം എന്ത് ? എന്ന വിഷയത്തിൽ സക്കറിയ എം.വി ക്ലാസ്സ് നയിച്ചു.

പരിപാടിയിൽ ഡയറക്ടർ Dr. ഇർഫാദ് പി അധ്യക്ഷത വഹിച്ചു. JP’S Managing Director ഡോ: ജിപിൻ ലാൽ ശ്രീനിവാസൻ, സ്നേഹ ഉണ്ണികൃഷ്ണൻ, വിഘ്നേഷ് പുരുഷോത്തമൻ, അനിൽ കുമാർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നിരവധി പരിപാടികൾ അരങ്ങേറി. ജനറൽ മാനേജർ സുബീഷ് നാഥ് സ്വാഗതവും മാർക്കറ്റിംഗ് ഹെഡ് ജിത്തു ശശിധരൻ നന്ദിയും പറഞ്ഞു.

Advertisements